തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2023 തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ 20 നാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 10 പേര്‍ക്കും നല്‍കും. 500 രൂപയാണ് ടിക്കറ്റ് വില.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല ഭാഗ്യക്കുറി ഓഫീസര്‍ പി. ക്രിസ്റ്റഫര്‍, ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ടി.പി. ശോഭ, എ.വി. ഹരീഷ് കുമാര്‍, എസ്.എസ്. പ്രദീപ്, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഏജന്റുമാര്‍, വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























