കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം; ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്നു

കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു. രാത്രി 12 മണിക്കു ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. തിടപ്പള്ളി തുറന്ന് വെട്ടുകത്തി എടുത്താണ് മോഷണം നടത്തിയത്.
ക്ഷേത്രം തുറക്കാൻ രാവിലെ എത്തിയ ജീവനക്കാരാണ് മോഷണവിവരം കമ്മറ്റിയെ അറിയിച്ചത്. തുടർന്ന് വിവരം അറിയിച്ചതോടെ ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി. സി.സി ടിവി ക്യാമറ പരിശോധിച്ചു. സമീപകാലത്ത് ഭണ്ഡാരം തുറന്നിരുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല.
അതേസമയം കോട്ടയം ചാന്നാനിക്കാട് ശ്രീ മഹാ വിഷണു ക്ഷേത്രത്തിന്റെ കണിയാമലയിലെ കാണിക്ക മണ്ഡപം കുത്തി തുറന്ന് മോഷണം. ജംഗ്ഷനിലെ സെന്റ് മേരീസ് ജറുസലേം കാനായ സുറിയാനി പള്ളിയിലെ കുരിശും തൊട്ടിയുടെ വാതിൽ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























