മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയ 16 കാരിയെ പീഡിപ്പിച്ച് മാഞ്ഞാലിക്കുളം റോഡില്‍ ഉപേക്ഷിച്ച കേസ് ... പ്രതി ഓട്ടോ ഡ്രൈവര്‍ ബോംബെ ഷെമീറിനെ ആഗസ്റ്റ് 22 ന് ഹാജരാക്കാന്‍ ഉത്തരവ്, തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണുത്തരവ്

തലസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയ 16 കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് മാഞ്ഞാലിക്കുളം റോഡില്‍ ഉപേക്ഷിച്ച കേസില്‍ ഏക പ്രതി ഓട്ടോ ഡ്രൈവര്‍ ബോംബെ ഷെമീറിനെ ആഗസ്റ്റ് 22 ന് ഹാജരാക്കാന്‍ ഉത്തരവിട്ടു.
തലസ്ഥാനത്ത് പുതുതായി ആരംഭിച്ച തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണുത്തരവ്. തിരുവനന്തപുരം പോക്‌സോ കോടതി പ്രതിക്ക് ജാമ്യം നിരസിച്ചിരുന്നു.
ഗൗരവമേറിയ കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും 16 കാരിയായ ഇരയക്കമുള്ള സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്. മുത്തശ്ശിക്കൊപ്പം സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇടവ കാപ്പില്‍ വടക്കേവിള വീട്ടില്‍ ബോംബൈ ഷമീര്‍ എന്ന ഷമീര്‍ (36). 2023 മാര്‍ച്ച് 25 മുതല്‍ ജയിലില്‍ കഴിയുകയാണ്. വിവിധ ജില്ലകളിലായി മോഷണം , പിടിച്ചു പറി , കഞ്ചാവു കടത്ത്, അടി പിടി തുടങ്ങി 30 ഓളം ക്രൈം കേസുകളില്‍ പ്രതിയാണ് ഷെമീര്‍. സംഭവത്തിന് 6 മാസം മുമ്പ് ഉള്ളൂരിന് സമീപം വൃദ്ധയുടെ മാല പൊട്ടിച്ച കേസിലും ഇയാള്‍ പിടിയിലായിരുന്നു.
"
https://www.facebook.com/Malayalivartha
























