തൃശൂരില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍...

തൃശൂരില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായി തീര്‍ന്നത്.
കഴിഞ്ഞ ദിവസമാണ് ഗീതയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കല്ലുകൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലയ്ക്ക് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
സുരേഷിനായുള്ള തെരച്ചില്‍ തുടരുകയായിരുന്നു. അതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളില്‍ സുരേഷ് ഒളിച്ചുകഴിയുകയാണെന്ന രഹസ്യവിവരം പൊലീസിന് ലഭ്യമായത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അതേസമയം ഗീതയും സുരേഷും ഒന്നിച്ച് ബന്ധുവീട്ടില്‍ വച്ചാണ് മദ്യപിക്കുന്നത്. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെയാണ് ബന്ധുവീട്ടില്‍ നിന്ന് കയ്യില്‍ കരുതിയ വടിവാളുകൊണ്ട് വെട്ടുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























