തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...

തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കരയില്‍ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു. നാലു പേര്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഫ്രാന്‍സിസിനെ കാണാതായിരുന്നു.
മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റു ഗാര്‍ഡും തെരച്ചില്‍ നടത്തിയെങ്കിലും ഫ്രാന്‍സിസിനെ കണ്ടെത്തിയില്ല. ഇന്ന് വെളുപ്പിനാണ് സൗത്ത് തുമ്പ ഭാഗത്ത് കടലില്‍ മൃതദേഹം കണ്ടെത്തിയത്. കരയിലെത്തിച്ച മൃതദേഹം മെഡി. കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും അപകടമുണ്ടായി. മത്സ്യബന്ധന വള്ളം മറിഞ്ഞു 6 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7:20 ഓടെയാണ് അപകടം സംഭവിച്ചത്. കോസ്റ്റല്‍ പൊലീസും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
"
https://www.facebook.com/Malayalivartha
























