മണിപ്പൂരിൽ മാത്രമല്ല, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എവിടെ നടന്നാലും അത് ലജ്ജാകരമാണ്; ഇത്തരം വിഷയങ്ങളിൽ ശരിയായ നടപടി സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് വിലയിരുത്തേണ്ടതായിട്ടുണ്ട്; തുറന്നടിച്ച് ഗവർണർ

മണിപ്പൂരിൽ സ്ത്രീകൾ നേരിട്ട അതിക്രമം വളരെ വിമർശന വിധേയമായിരുന്നു. ഈ വിഷയത്തിൽ ഗവർണർ പ്രതികരിച്ചിരിക്കുകയാണ്. മണിപ്പൂരിൽ മാത്രമല്ല, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എവിടെ നടന്നാലും അത് ലജ്ജാകരമാണ്. ഇത്തരം വിഷയങ്ങളിൽ ശരിയായ നടപടി സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് വിലയിരുത്തേണ്ടതായിട്ടുണ്ട് എന്നും ഗവർണർ പറഞ്ഞു.
അന്വേഷണ ഏജൻസികൾ ശരിയായ ജോലി ചെയ്താൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസം കാണുകയുള്ളൂ. ശരിയായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്നാണ് താൻ കരുതുന്നതെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കത്തിന് ശക്തമായ തിരിച്ചടി.
കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടെന്ന് ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തീരുമാനിച്ചു. പ്രമേയം, ദില്ലി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടങ്ങി. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും.
https://www.facebook.com/Malayalivartha
























