തൈക്കാട് ആശുപത്രി: മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തൈക്കാട് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയാണ് ആക്ഷേപമുയര്‍ന്നത്. പനിയും ശ്വാസം മുട്ടലും കാരണം ഇന്നലെ രാത്രിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
https://www.facebook.com/Malayalivartha
























