Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സിപിഎമ്മില്‍ പിണറായി വിജയന്‍ ഞെരുക്കിക്കളഞ്ഞ സഖാവാണ് പി ജയരാജന്‍....പുലിയായി കണ്ണൂരില്‍ രണ്ടര പതിറ്റാണ്ട് വാണിരുന്ന പി ജയരാജന്‍ എലിയായി ഒതുക്കപ്പെട്ടശേഷവും, ആ പഴയ കമ്യൂണിസ്റ്റ് വീര്യം മനസില്‍ ബാക്കി നില്‍ക്കുകയാണ്....മനുഷ്യക്കുരുതിയില്ലാത്ത ഒരു ദിവസം പോലുമില്ലാത്ത, ഭയാനകമായ സാഹചര്യമായിരുന്നു അന്നൊക്കെ വടക്കന്‍ കേരളത്തില്‍....

29 JULY 2023 01:33 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മില്‍ പിണറായി വിജയന്‍ ഞെരുക്കിക്കളഞ്ഞ സഖാവാണ് പി ജയരാജന്‍. പുലിയായി കണ്ണൂരില്‍ രണ്ടര പതിറ്റാണ്ട്  വാണിരുന്ന പി  ജയരാജന്‍ എലിയായി ഒതുക്കപ്പെട്ടശേഷവും ആ പഴയ കമ്യൂണിസ്റ്റ് വീര്യം മനസില്‍ ബാക്കി നില്‍ക്കുകയാണ്.  നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ  സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പറയാന്‍ പി ജയരാജന് യാതൊരു മടിയുമില്ല.
അതായത് 51 വെട്ടിന് അറ്റുവീഴുകയോ ചിതറി  വീഴ്ത്തപ്പെടുകയോ ചെയ്ത ടിപി ചന്ദ്രശേരന്റെയും  ജയകൃഷ്ണന്‍മാസ്റ്ററുടെയുമൊക്കെ ദുര്‍ഗതി  യുവമോര്‍ച്ചക്കാര്‍ക്കുമേല്‍ ഉണ്ടാകുമെന്നും നടപ്പാക്കുമെന്നും പി ജയരാജന്‍ ഭീഷണി മുഴക്കിയിരിക്കുന്നു. പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ  കൊലയും വെട്ടും കുത്തുംകൊണ്ട് കണ്ണൂര്‍ എക്കാലവും കലാപഭൂമിയായിരുന്നു. മനുഷ്യക്കുരുതിയില്ലാത്ത ഒരു ദിവസം പോലുമില്ലാത്ത ഭയാനകമായ സാഹചര്യമായിരുന്നു അന്നൊക്കെ വടക്കന്‍ കേരളത്തില്‍.

സിപിഎം വിട്ട്  ആര്‍എംപി സ്ഥാപിക്കുകയും അക്കാലത്തെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന്റെ സഹോദരി പി സതീദേവിക്കെതിരെ വടകര മണ്ഡലത്തില്‍  ടിപി ചന്ദ്രശേഖരന്‍  മത്സരിക്കുകയും ചെയ്ത സംഭവം കാലം മറന്നിട്ടില്ല.  മുപ്പതിനായിരം വോട്ടുകള്‍ ചന്ദ്രശേഖരന്‍ നേടിയതോടെ പതിനാലാം ലോക് സഭയില്‍  സിറ്റിംഗ് എംപിയായിരുന്ന സതീദേവി 2009ലെ തെരഞ്ഞെടുപ്പില്‍ പരമ ദയനീയമായി തോറ്റു.വര്‍ഗപ്പകയും പാര്‍ട്ടിക്കൂറും  ഓരോ ജീവശ്വാസത്തിലും പേറുന്ന ഭ്രാന്തന്‍ നേതാക്കള്‍  സിപിഎമ്മിലെ വാടകക്കൊലയാളികളെ പലയിടങ്ങളില്‍ നിന്ന് കളത്തിലിറക്കി ചന്ദ്രശേഖരനെ  അരുംകൊല ചെയ്തു. കേരളം കണ്ട ഏറ്റവും ഭയാനകവും നിന്ദ്യവുമായ രാഷ്ട്രീയ കൊലയായിരുന്നു ആ രാത്രി അരങ്ങേറിയത്.  

 

ഇന്നും എല്ലാ പാര്‍ട്ടിയിലെയും പ്രതിയോഗികള്‍ക്കെതിരെ  മനസില്‍ അടങ്ങാത്ത പകയും വൈരാഗ്യവും പുലര്‍ത്തുന്നവരാണ് കണ്ണൂരിലെ ഒരു നിര കമ്യൂണിസ്റ്റ് മാടമ്പി നേതാക്കളും കൊല തൊഴിലാളിക്കിയ അണികളും.
കമ്യൂണിസമല്ലാതൊരു പ്രസ്ഥാനവും കമ്യൂണിസ്റ്റല്ലാത്തൊരു നേതാവും കണ്ണൂരില്‍  വേണ്ടെന്ന നിലപാടുകാരനാണ് പി.  ജയരാജന്‍ സഖാവ്. വടകരയില്‍ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍  സിപിഎം  സ്ഥാനാര്‍ഥിയാക്കിയ നിമിഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ജയരാജനെ സിപിഎം പറിച്ചുമാറ്റുകയായിരുന്നു. പിണറായിയെക്കാള്‍ കണ്ണൂരില്‍ ജയരാജന്‍ ആളാരവങ്ങളോടെ  വളരുന്നു, പിണറായിയെക്കാള്‍സമ്മേളനവേദികളില്‍ ജയരാജനു കൈയടി കിട്ടുന്നു  എന്ന സ്ഥിതി വന്നതോടെയാണ് പിണറായി വിജയന്‍ അസൂയ സഹിക്കാനാവാതെ പി  ജയരാജനെ വെട്ടിനിരത്തിയകും എംവി ജയരാജനെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പദവിയില്‍ അവരോധിച്ചതുമൊക്കെ.

 

വടകരയില്‍ പി ജയരാജന്‍ കെ മുരളീധരനെതിരെ 85,000 വോട്ടുകള്‍ക്ക് പരമ ദയനീയമായി തോറ്റതിനുശേഷവും സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നല്‍കാന്‍ പിണറായി താല്‍പര്യപ്പെട്ടില്ല. സ്വര്‍ണം കായിക്കുന്ന മരമാണെങ്കിലും പുരയുടെ നേരെ ചാഞ്ഞാല്‍ വെട്ടിനീക്കുമെന്ന് പിണറായി വിജയന്‍ പി  ജയരാജനെ ഇരുത്തിക്കൊണ്ട് കണ്ണൂരില്‍ പ്രസംഗിച്ചതും കാലം മാറിയിട്ടില്ല.വാട്‌സ് ആപ്പും സോഷ്യല്‍ മീഡിയയും ആരാധകസേനയുമൊക്കെയായി കണ്ണൂര്‍ അടക്കിവാണ ജയരാജന്‍ ഇന്ന് കണ്ണൂരിലെ സിപിഎമ്മില്‍ വട്ടപ്പൂജ്യമാണ്.  സംസ്ഥാന കമ്മിറ്റിയില്‍ അംഗമാണെങ്കിലും ജയരാജന് മിണ്ടാന്‍പോലും അവകാശമില്ല. അവിചാരിതമായി വീണുകിട്ട വേദിയില്‍ ജയരാജന്‍ കൊലവിളി നടത്തി പാര്‍ട്ടിയെ വെറുപ്പിക്കുകയും ചെയ്തു.  ഇപി  ജയരാജന്റെ  വിവിദ റിസോര്‍ട്ട് നിര്‍മാണം പൊതുസമൂഹത്തില്‍ പി ജയരാജന്‍  തുറന്നടിച്ചതിന്റെ ക്ഷീണം ഇപ്പോഴും സിപിഎമ്മിന് വല്ലാതെ കുഴയ്ക്കുന്ന സാഹചര്യവുമുണ്ട്.

 

കണ്ണൂരിലെ പാര്‍ട്ടി ഓഫീസിലും പാര്‍ട്ടി യോഗങ്ങളിലും കസേരയില്ലാത്ത സാഹചര്യത്തിലും  സിരകളില്‍ ഒഴുകുന്ന ക്രൂരതയുടെ വീര്യത്തിലാണ് യുവമോര്‍ച്ചക്കാരെ മോര്‍ച്ചറിയില്‍ കിടത്തിക്കുമെന്ന് പി ജയരാജന്‍ ഭീഷണി മുഴക്കുന്നത്. നിന്നെ ഞങ്ങള്‍ വെള്ള പുതപ്പിക്കുമെന്ന് ടിപി ചന്ദ്രശേഖരനെ ഉന്നമിട്ട് പറഞ്ഞതുപോലെതന്നെയാണ് ജയരാജന്റെ ഭീഷണി കേരളത്തെ ഭീതിപ്പെടുത്തുന്നത്.ഷംസീര്‍ സിപിഎമ്മിന്റെ  തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്നും അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്നുമാണ്  ജയരാജന്‍ മുന്നറിയിപ്പു നല്‍കുന്നത്. ജനം എന്നാല്‍ കണ്ണൂരിലെ സിപിഎം വാടകക്കൊലയാളികളെയാണ് ജയരാജന്‍ ഉദ്ദേശിക്കുന്നത്.സിപിഎം നേതാക്കള്‍ക്ക് വര്‍ഗീയ വിഷം ചീറ്റാം, ദൈവങ്ങളെ അപമാനിക്കാം. അത് ചോദ്യം ചെയ്താല്‍ കൊല്ലുമെന്നാണ് സിപിഎം നേതാവിന്റെ ഭീഷണി.

 

ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എം.എല്‍.എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെതിരെയാണ് ഷംസീറിനെ തൊട്ടുകളിച്ചാല്‍ അവനെ കൊന്നു മോര്‍ച്ചറിയില്‍ കിടത്തുമെന്നുള്ള ജയരാജന്‍ സഖാവിന്റെ ധിക്കാരം. കമ്യൂണിസ്റ്റുകള്‍ നിരീശ്വരവാദികളാണെങ്കില്‍പിന്നെ എന്തിനാണ് പാര്‍്ട്ടി ഓഫീസുകളിലും സഖാക്കളുടെ വീടുകളിലും ഇഎംഎസിന്റെയും എകെ ഗോപാലന്റെയും ഇകെ നായനാരുടെയുമൊക്കെ ഫോട്ടോ ചുപപ്പുമാല അണിയിച്ച് സഖാക്കള്‍ വിളക്കുവച്ച് പൂജിക്കുന്നതെന്ന ചോദ്യത്തിന് ഒരു സഖാവിനും ഉത്തരമില്ല. പിന്നെന്തിനാണ് ദൈവങ്ങളെയും ദൈവവിശ്വാസികളെയും സഖാക്കള്‍ അധിക്ഷേപിക്കുന്നതെന്നതാണ് ചോദ്യം.സിപിഎം നേതാവ് പി ജയരാജന്റെ ഭീഷണി പ്രസംഗത്തില്‍ യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

 യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. യുവമോര്‍ച്ച നേതാവ് കെ ഗണേഷ് നടത്തിയ പ്രസംഗത്തിന് എതിരെയായിരുന്നു പി ജയരാജന്റെ പ്രതികരണം. സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത വേളയിലാണ്  പി ജയരാജന്‍ കൊലഭീഷണി മുഴക്കിയിരിക്കുന്നത്.കോളജ് അധ്യാപകന്‍ ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദുസമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ ഗണേഷ് അഭിപ്രായപ്പെട്ടിരുന്നു. ഈ വാക്കുകള്‍ക്കെതിരെയായിരുന്നു കേരളത്തെ ഭീതിപ്പെടുത്തുംവിധം ജയരാജന്‍ രംഗത്തിറങ്ങിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (35 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (45 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (51 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends