Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പത്തനംതിട്ടയില്‍ കളി മാറും...ബിജെപി പുതിയ കരുക്കൾ നീക്കുന്നു...പരിഗണിക്കുന്നത് രണ്ട് പേരുകള്‍; ഉണ്ണി മുകുന്ദന്‍ മല്‍സരിക്കുമോ?ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചർച്ചകൾക്ക് ചൂട് പിടിക്കുന്നു...പത്തനംതിട്ടയില്‍ കളി മാറും...

29 JULY 2023 02:57 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപിയിലെ ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റത്തിന് സാധ്യമായ മണ്ഡലങ്ങളിലാണ് നോട്ടം.തിരുവവന്തപുരം, തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങള്‍ ബിജെപി വളരെ പ്രധാന്യത്തോടെ കാണുന്നു. മൂന്നിടത്തും ജനകീയ മുഖങ്ങളെയോ പ്രമുഖ നേതാക്കളെയോ കളത്തിലിറക്കുമെന്നാണ് സൂചന. തൃശൂരില്‍ സുരേഷ് ഗോപി തന്നെ മല്‍സരിക്കുമെന്നാണ് വിവരം. അടുത്തിടെ അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ സുരേഷ് ഗോപി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.തിരുവവന്തപുരം മണ്ഡലത്തില്‍ കേന്ദ്ര നേതാവ് എത്തുമെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

 

നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍ എന്നീ കേന്ദ്രമന്ത്രിമാരുടെ പേരുകളാണ് തിരുവനന്തപുരത്ത് കേള്‍ക്കുന്നത്. അതിനിടെ നരേന്ദ്ര മോദി മല്‍സരിക്കുമെന്ന വാര്‍ത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തള്ളിയിരുന്നു. തങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയമാണെങ്കിലും ഇതുവരെ അത്തരം ചര്‍ച്ച നടന്നില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.ഉത്തരേന്ത്യയിലെ പോലെ വിജയ സാധ്യത ദക്ഷിണേന്ത്യയില്‍ ബിജെപി കാണുന്നില്ല. പ്രമുഖരെ കളത്തിലിറങ്ങിയാല്‍ തരംഗം സൃഷ്ടിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ് പാര്‍ട്ടി.വലിയ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചാല്‍ അല്‍പ്പമെങ്കിലും സീറ്റ് പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തില്‍ മോദി മല്‍സരിക്കുമെന്നും വാര്‍ത്തകളുണ്ട്. നിലവില്‍ മുസ്ലിം ലീഗിന്റെ മണ്ഡലമാണിത്.അതിനിടെയാണ് പത്തനംതിട്ട മണ്ഡലത്തിലെ ചര്‍ച്ചകള്‍ വാര്‍ത്തയായിരിക്കുന്നത്.

ഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനാണ് ഇവിടെ മല്‍സരിച്ചത്. വോട്ടുകള്‍ ഉയര്‍ത്താന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു ബിജെപി. ഇത്തവണ ശക്തമായ പ്രവര്‍ത്തനം നടത്തി മണ്ഡലം പിടിക്കാനാകുമോ എന്ന് പാര്‍ട്ടി പരിശോധിക്കുന്നുണ്ട്.രണ്ടുപേരുകളാണ് ബിജെപി ചര്‍ച്ച ചെയ്യുന്നതത്രെ. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആണ് ആദ്യ പരിഗണനയില്‍. അതേസമയം, നടന്‍ ഉണ്ണി മുകുന്ദനെ മല്‍സരിപ്പിക്കുന്ന കാര്യവും ചര്‍ച്ചയിലാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശബരിമല ഇതിവൃത്തമായ മാളികപ്പുറം എന്ന സിനിമയില്‍ അയ്യപ്പന്റെ റോളില്‍ ഉണ്ണി മുകുന്ദന്‍ എത്തിയത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട കാര്യവും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു.കുമ്മനത്തിനാണ് പത്തനംതിട്ടയില്‍ സാധ്യത കൂടുതല്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

എന്നാല്‍ ഉണ്ണി മുകുന്ദനെ കളത്തിലിറക്കിയാല്‍ ചിത്രം മാറുമെന്ന് കരുതുന്ന ബിജെപി നേതാക്കളുമുണ്ട്. സുരേന്ദ്രന്‍ ഇത്തവണ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. ശബരമല ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ ബിജെപി വലിയ രീതിയില്‍ ശ്രദ്ധിക്കുന്നതാണ് പത്തനംതിട്ട.ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ വാര്‍ത്ത വന്നപ്പോള്‍ ഉണ്ണി മുകുന്ദന്‍ നിഷേധിക്കുകയാണ് ചെയ്തത്.പ്രധാനമന്ത്രി കൊച്ചിയില്‍ വന്ന വേളയില്‍ നടന്‍ ഉണ്ണി മുകുന്ദനും വേദിയിലുണ്ടായിരുന്നു. മോദി നിര്‍ദേശിച്ചാല്‍ എന്തിനും തയ്യാറാണ് എന്ന നിലപാടിലാണത്രെ ഉണ്ണി മുകുന്ദന്‍. 2019ല്‍ 50000 വോട്ടുകള്‍ ബിജെപി അധികം പിടിച്ച മണ്ഡലമാണ് പത്തനംതിട്ട. കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണിയാണ് കഴിഞ്ഞ തവണ ജയിച്ചത്. വീണ ജോര്‍ജിനും പിന്നിലായിരുന്നു സുരേന്ദ്രന്‍.കേരളത്തിലെ വളര്‍ച്ച മുരടിപ്പ് എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെങ്കിലും വിജയിക്കാനുള്ള കഠിനശ്രമത്തിലാണ് കേന്ദ്ര നേതാക്കള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (36 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (46 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (52 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends