ധൂർത്തിന് മാത്രം പണമുണ്ട്; 12 സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് പണമില്ല...വകുപ്പുകൾ പദ്ധതി നടപ്പാക്കുന്നതിൽ വരുത്തുന്ന, വീഴ്ചയാണ് ഈ അനാസ്ഥയ്‌ക്ക് കാരണമെന്ന് ധനവകുപ്പ്....

ഇവിടെ നേതാക്കളുടെ ധൂർത്തിനൊന്നും യാതൊരു കുറവുമില്ല , ഇത് നമ്മൾ ഇടക്കിടെ പറയുന്നതാണ് , സർക്കാരിന്റെ പ്ലേ ധൂർത്തും കാരണം ഇവിടെ ഖജനാവ് കാലിയാണ്, സർക്കാർ ജോലിക്കാർക്ക് പോലും ശബളം കൊടുക്കാനും പെൻഷൻ കൊടുക്കാനും ഒന്നും പണമില്ലാതെ നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. എന്നിരുന്നാലും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും കോടികൾ ചിലവഴിച്ചുള്ള യാത്രകൾക്കൊന്നും യാതൊരു കുറവുമില്ല. ഇങ്ങനെ ധൂർത്ത് മൂലം മുടങ്ങി പോകുന്നത് സർക്കാരിന്റെ പല പദ്ധതികൾ വഴി സഹായം കാത്തു കിടക്കുന്ന പാവങ്ങളാണ് കഷ്ട്ടപെടുന്നത്. അത്തരത്തിൽ ഉള്ള അനാസ്ഥ മൂലം മുടങ്ങി കിടക്കുന്നത് എത്രത്തോളം പദ്ധതികളാണ്. സർക്കാർ ധനസഹായം ലഭിക്കേണ്ട 13 സാമൂഹിക സുരക്ഷാ പദ്ധതികൾ പണം ഇല്ലാത്തതിനാൽ അനശ്ചിതത്വത്തിൽ. 19 സാമൂഹ്യ പദ്ധതികളിലെ 12 എണ്ണത്തിലെ ഗുണഭോക്താക്കൾക്കും ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫണ്ടുകൾ ലഭിക്കാത്തതാണ് പദ്ധതി അനശ്ചിതത്വത്തിലാകാൻ കാരണമെന്ന് വകുപ്പുകൾ പറയുന്നു. എന്നാൽ വകുപ്പുകൾ പദ്ധതി നടപ്പാക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ് ഈ അനാസ്ഥയ്‌ക്ക് കാരണമെന്ന് ധനവകുപ്പ് കുറ്റപ്പെടുത്തുന്നു.വിവിധ സർക്കാരുകളുടെ കാലത്താണ് ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തെ താങ്ങി നിർത്താനായി വിവിധ കാരുണ്യ പദ്ധതികൾ ആരംഭിച്ചത്. സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ ആശ്വാസ കിരണം,കുട്ടികൾക്കുളള കാൻസർ സുരക്ഷ ഫണ്ട്, സമാശ്വാസം ഫണ്ട്, തലോലം പദ്ധതി എന്നിങ്ങനെ 19 പദ്ധതികളാണുളളത്. അപേക്ഷകൾ നൽകി ഗുണഭോക്താകൾ കാത്തിരിക്കുകയാണെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് ആനൂകൂല്യങ്ങൾ നിഷേധിക്കുകയാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉളളവരും ഇക്കൂട്ടത്തിലുണ്ട്. 19 പദ്ധതികൾക്കായി ബഡ്ജറ്റിൽ 153.33 കോടി രൂപയാണ് അനുവദിച്ചത്.
എന്നാൽ ഇതിൽ 5.58 കോടി രൂപ മാത്രമാണ് ഇതുവരെ ചിലവിട്ടത്.കഴിഞ്ഞ ദിവസമെല്ലാം സർക്കാരിന് പണം ഒന്നിനും തികയാതെ വീണ്ടും വീണ്ടും കടമെടുക്കാൻ പോകുന്നു എന്നുള്ള റിപോർട്ടുകൾ പുറത്തു വന്നിരുന്നു. ഓണച്ചെലവ് മുൻനിർത്തി സംസ്ഥാന സർക്കാർ 2000 കോടി രൂപകൂടി കടമെടുക്കുന്നു. ഇതോടെ ഈ സാമ്പത്തികവർഷം ആകെ കേന്ദ്രം അനുവദിച്ച വായ്പാ പരിധിയിൽ ഇനി ശേഷിക്കുന്നത് 4000 കോടി രൂപയാണ്. 2024 മാർച്ച് വരെ ഇത്രയും വായ്പകൊണ്ട് മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണ്.മുമ്പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണിത്. സാമ്പത്തികവർഷത്തിന്റെ ആദ്യനാലു മാസങ്ങളിൽ 16,000 കോടിയാണ് സർക്കാരിന് എടുക്കേണ്ടിവന്നത്. ജൂലായിൽ മാത്രം 7500 കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കേണ്ടിവന്നു.
ഓണത്തിന് ശമ്പളവും പെൻഷനും ഉൾപ്പെടെ എണ്ണായിരം കോടിരൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഇപ്പോൾ ഇറക്കുന്ന രണ്ടായിരം കോടിയുടെ കടപ്പത്രങ്ങളുടെ ലേലം ഓഗസ്റ്റ് ഒന്നിനാണ്. ഒന്ന് മുതൽ ശമ്പളവും പെൻഷനും നൽകിത്തുടങ്ങണം.ഇതുകഴിഞ്ഞ് ക്ഷേമപെൻഷൻ, ബോണസ്, സർക്കാർ ജീവനക്കാർക്കുള്ള അഡ്വാൻസ്, മുടങ്ങിയ ക്ഷേമപദ്ധതികൾക്കുള്ള പണം, സപ്ലൈകോ, കെ.എസ്.ആർ.ടി.സി. എന്നിവയ്ക്ക് നൽകേണ്ട സഹായം കണ്ടെത്തണം.
https://www.facebook.com/Malayalivartha
























