Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എന്നാലും അതിനെ കൊന്നു കളഞ്ഞല്ലോടാ മഹാപാപീ; വാർത്ത കണ്ടിട്ട് സഹിക്കുന്നില്ല മോളെ; എല്ലാ പ്രാർത്ഥനകളെയും പ്രതീക്ഷകളെയും വിഫലമാക്കി പൊന്ന് മോളെ അവൻ കൊന്നുകളഞ്ഞു; പ്രബുദ്ധ കേരളത്തിൽ കൊടും ക്രിമിനലുകൾക്കും ദേശദ്രോഹികൾക്കും വേണ്ടി മനുഷ്യാവകാശം പ്രസംഗിക്കുന്നത് ആണ് പുരോഗമനം; വെറുപ്പും അറപ്പും പേടിയും തോന്നുന്നു ഈ പിഴച്ച നാടിനോട്; തുറന്നടിച്ച് അഞ്ജു പാർവതി

29 JULY 2023 04:58 PM IST
മലയാളി വാര്‍ത്ത

നമ്മുടെ കൺമുന്നിലാണ്..... ബിഹാറിൽ നിന്ന് കേരളത്തിലെത്തി തൊഴിലെടുത്ത് ജീവിച്ച അതിഥി തൊഴിലാളിയുടെ പിഞ്ചോമനയായ അഞ്ച് വയസുകാരി ചാന്ദ്നിയെ അസഫാക്ക് ആലം എന്ന ക്രൂരൻ അതിക്രൂരമായി കൊന്നുതള്ളിയിരിക്കുകയാണ് .... കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.ഈ വിഷയത്തിൽ പ്രമുഖ ആക്ടിവിസ്റ്റ് അഞ്ജു പാർവതി പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചിന്തിപ്പിക്കുന്നതാണ്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

എന്നാലും അതിനെ കൊന്നു കളഞ്ഞല്ലോടാ മഹാപാപീ... വാർത്ത കണ്ടിട്ട് സഹിക്കുന്നില്ല മോളെ. മനസ്സിൽ കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്ന ഈ മുഖമാണ്. കണ്ടെത്തും എന്ന് തന്നെ തീവ്രമായി പ്രതീക്ഷിച്ചു, പ്രാർത്ഥിച്ചു. പക്ഷേ എല്ലാ പ്രാർത്ഥനകളെയും പ്രതീക്ഷകളെയും വിഫലമാക്കി പൊന്ന് മോളെ അവൻ കൊന്നുകളഞ്ഞു. ഇതെഴുതുമ്പോൾ അടുത്ത് ഇരിപ്പുണ്ട് എന്റെ അഞ്ചു വയസ്സുകാരി ആമി.

വാർത്ത കണ്ട് അമ്മ കരയുന്നത് എന്തിനെന്ന് അത്രയ്ക്ക് മനസ്സിലായിട്ടില്ല എങ്കിലും അവളുടെ മുഖത്തും വല്ലാത്ത ഒരു നോവുണ്ട്. അവളെ പോലെ ഒരു കുഞ്ഞിനെ ഒരുത്തൻ കൊന്നുവെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്. അതിന്റെ ആശങ്കയും ഭയവും അവളിലും ഉണ്ട്. ശരിക്കും ഈ നാട് എന്താണ് ഇങ്ങനെ?? അറിയില്ല!!

കേവലം അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കിൽ കെട്ടി താഴ്ത്താൻ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? അതിഥികളെവല്ലാതെ ഊട്ടി പോറ്റുന്ന ഒരു നാട്ടിൽ കൃത്യമായ ഐഡന്റിറ്റി ഒന്നും ഇല്ലാതെ വരുന്നവനും ഉണ്ട് ജോലിയും വീടും ഒക്കെ ഇവിടെ. എന്ത് മാത്രം പിഴച്ച സിസ്റ്റം ആണ് ഇവിടെ. ലഹരി കച്ചവടം തഴച്ചു വളർന്നു പടർന്നു പന്തലിച്ച ഒരു നാട്ടിൽ പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ ഉള്ള അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ ധാരാളമാണ്.

ട്രെയിനിൽ ഒക്കെ യാത്ര ചെയ്യുന്ന ഇവരെ പലപ്പോഴും ലഹരി ഉപയോഗിച്ചു അബോധാവസ്ഥയിലാണ് കണ്ടിട്ടുള്ളത്. ഇന്നലെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ഇവനും അമിതമായി മദ്യാസക്തി ഉള്ളവൻ.അതുകൊണ്ടാണ് പോലീസ് രാത്രിയിൽ തന്നെ ഇവനെ പിടിച്ചിട്ടും ഇവനിൽ നിന്നും ഒന്നും ചോദിച്ചു അറിയാൻ കഴിയാതിരുന്നത്. കള്ള് ഒക്കെ പോഷകാഹാരം ആയ നാട്ടിൽ, മദ്യം പ്രധാന വരുമാന സ്രോതസ്സ് ആയ നാട്ടിൽ ഇവനെ പോലുള്ള ക്രിമിനലുകൾ പൂണ്ടു വിളയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ..

നിലവിൽ ഒരേ ഒരു വാർത്ത കേൾക്കാൻ മാത്രം ആഗ്രഹിക്കുന്നു. അന്വേഷണം നടക്കുന്നതിനിടെ ജീപ്പിൽ നിന്നും ചാടി പോയ പ്രതിയെ പോലീസ് വെടി വച്ചു കൊന്നുവെന്ന വാർത്ത. പക്ഷേ അത് ഒരിക്കലും ഇവിടെ നടക്കില്ല. കാരണം പ്രബുദ്ധ കേരളത്തിൽ കൊടും ക്രിമിനലുകൾക്കും ദേശദ്രോഹികൾക്കും വേണ്ടി മനുഷ്യാവകാശം പ്രസംഗിക്കുന്നത് ആണ് പുരോഗമനം.വെറുപ്പും അറപ്പും പേടിയും തോന്നുന്നു ഈ പിഴച്ച നാടിനോട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (35 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (45 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (51 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends