കടലിൽ കുടുങ്ങിയ വള്ളത്തെയും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷിച്ചു

അഴീക്കോട് നിന്നും ബുധനാഴ്ച (ജൂലൈ 26) പുലർച്ചേ മത്സ്യബന്ധനത്തിന് പോയി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളത്തെയും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
അഴീക്കോട് സ്വദേശി പുളിക്കശ്ശേരി ഹർഷാദിൻ്റെ ഉടമസ്ഥതയിലുളള അറഫ എന്ന വള്ളമാണ് പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയത്.അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വഞ്ചിപ്പുര വടക്ക് പടിഞ്ഞാറ് കടലിൽ കുടുങ്ങിയ വള്ളവും 42 മത്സ്യത്തൊഴിലാളികളെയുമാണ് ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷാപ്രവർത്തനം നടത്തി തീരത്തെത്തിച്ചത്.
രാവിലെ 10.30യോടുകൂടിയാണ് വള്ളം കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യേഗസ്ഥരായ വി എം ഷൈബു, ഇ ആർ ഷിനിൽകുമാർ, വി എൻ പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ സി പി ഷാമോൻ, റസ്‌ക്യൂ ഗാര്‍ഡുമാരായ ഫസൽ, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസ്സി, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും ,അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ടി അനിത അറിയിച്ചു.
https://www.facebook.com/Malayalivartha
























