ഒന്നിക്കാനായ് ഏഴ് വര്‍ഷം കാത്തിരുന്നു, വിവാഹത്തിന് ശേഷം ഏഴാം നാള്‍ മരണം

വിധി ചിലപ്പോള്‍ അങ്ങനെയാണ്. ജീവിതത്തെ നമ്മുക്ക് മുന്നിലിട്ട് കൊതിപ്പിക്കും, കിട്ടുമ്പോഴോ അനുഭവിക്കാനാകാതെ തട്ടിത്തെറിപ്പിക്കും. ഇത് പ്രകൃതിയുടെ വിളയാട്ടങ്ങളാണ്. ഇതുപോലെയൊന്നാണ് കഴിഞ്ഞ ദിവസം തിരുനല്‍വേലിയില്‍ ബസപകടത്തില്‍ മരിച്ച നവ ദമ്പതികളായ വിനോദിന്റെയും ആന്‍സിയുടെയും കഥ.
നീണ്ട ഏഴുവര്‍ഷത്തെ പ്രയത്തിന്റെ കാത്തിരിപ്പിനു ശേഷം ഇക്കഴിഞ്ഞകഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ വിവാഹിതരായത്. വിവാഹം നടന്നാല്‍ ഉടന്‍ തന്നെ വേളാങ്കണ്ണി മാതാവിന്റെ മുന്നിലെത്തി മെഴുകുതിരി കത്തിക്കാമെന്നുള്ളത് ആന്‍സിയുടെ നേര്‍ച്ചയായിരുന്നു. അതുകൊണ്ടു തന്നെയാണ് വിവാഹത്തിന്റെ ആഘോഷങ്ങള്‍ കഴിയുന്നതിനു മുന്നേ ഇരുവരും വേളാങ്കണ്ണിയിലേക്ക് പോയത്. തിരിച്ചു വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.
ഗള്‍ഫില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ വിനോദ് ഡിസംബര്‍ 23നാണ് ഒന്നര മാസത്തെ അവധിയെടുത്തു വിവാഹത്തിനായി നാട്ടിലെത്തിയത്.ആദ്യം കുവൈറ്റില്‍ ജോലിചെയ്തിരുന്ന വിനോദ് രണ്ടുവര്‍ഷം മുമ്പാണ് ദുബായിലേക്കു മാറിയത്. ദുബായില്‍ നിന്നുള്ള ആദ്യ അവധിയില്‍ വിവാഹം നടത്തുകയായിരുന്നു. അനന്തപുരി ആശുപത്രിയില്‍ നഴ്‌സാണ് ആന്‍സി. വിവാഹത്തിന് ശേഷമുള്ള ആദ്യ യാത്ര വേളാങ്കണ്ണിക്കെന്നതും മുന്‍കൂട്ടി തീരുമാനിച്ചതാണ്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ഇരുവരും യാത്ര തിരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ സഹോദരനുമായി വിനോദ് ഫോണില്‍ സംസാരിച്ചപ്പോള്‍ രാവിലെ എത്തുമെന്നാണ് പറഞ്ഞത്. എന്നാല്‍ അറിഞ്ഞത് ദുരന്തവാര്‍ത്തയും. വേളാങ്കണ്ണിയിലേക്ക് ട്രെയിനില്‍ പോയ ഇവര്‍ തിരികെ വരാന്‍ ബസ് ബുക്ക് ചെയ്യുകയായിരുന്നു. തിരികെ പോരുബോള്‍ ആന്‍സിയെ കൂടി കൊണ്ടുപോകാനായി എല്ലാം റെഡിയാക്കിയാണ് വിനോദ് നാട്ടിലെത്തിയ്ത്. അവര്‍ ഒരുമിച്ചുപോയി, ദുബായിലേക്കല്ല, ദൈവത്തിനു മുന്നിലേക്ക്.....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha