കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പെരുകുന്നു, ആഭ്യന്തരവകുപ്പിന് മൗനം

കേരളത്തില സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2015 ലെ റിപ്പോര്‍ട്ട് സൂചിപ്പികുന്നത് ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയാവസ്ഥയാണ്. 2015 ല്‍ മാത്രം 9349 സ്ത്രീകള്‍ക്കെതിരായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 924 മാനഭംഗകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 132 സ്ത്രീകളെ തട്ടികൊണ്ട് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനഭംഗകേസില്‍ കൂടുതലും ഇരയകുന്നത് പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടികളാണ്. അഭ്യന്തരവകുപ്പ് സ്ത്രീകള്‍കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെടുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇത്തരം കേസുകളില്‍ പോലീസിന്റെ നടപടി ഫലപ്രദമല്ല പലപ്പോഴും പോലിസ് പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങി കേസൊതുകി തീര്‍ക്കുകയാണ് പതിവ്. മലപുറത്തെയും അടൂരിലെയും പീഡനങ്ങള്‍ ഇതിനെ ശരിവക്കുന്നു. അടൂരിലെ പ്രയപൂര്‍ത്തിയകാത്ത പെണ്‍കുട്ടികളെ പീഡിപിച്ച പ്രതികളുമായ് പോലിസ് ഒത്തുകളിച്ച് പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഒരു ഡി. വൈ. എസ. പി യെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട സാഹചര്യവും ഉണ്ടായി. ഏറ്റവും അവസാനം വേലിതന്നെ വിളവു തിന്നുന്ന അവസ്തയും കേരളം സക്ഷ്യം വഹിച്ചു. കോട്ടയത്ത് ഡി. വൈ. എസ. പി വീട്ടമ്മയെ വിളിച്ച് വരുത്തി പീഡിപിച്ചു. പിന്നീട് ഡി. വൈ. എസ. പി യെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസം പെരുകുമ്പോഴും ആഭ്യന്തരവകുപ്പ് കൈയ്യും കെട്ടി നോക്കി നില്ക്കുകയാണ്. ശക്തമായ നടപടികള്‍ ഒന്നും സ്വീകരികാതെ ഇത്തരം കേസുകളെ കൈകാര്യം ചെയ്യുന്ന പോലീസിന്റെ നടപടി പ്രതിഷേധര്‍ഹമാണ്. ചില ഉദ്യോഗസ്ഥര്‍ പണം വാങ്ങി കേസുകള്‍ അട്ടിമറിക്കുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി രാഷ്ട്രിയ ലാഭത്തിനായി ഉപയോഗിക്കുന്ന ആഭ്യന്തര വകുപ്പിന്റെ നടപടിയും കുറ്റക്കാരെ സംരംക്ഷിക്കുന്നതാണ്. സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ വേണ്ട നടപടി എടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടപ്പില്‍ വന്നിട്ടില്ല. ഇത് ആഭ്യായന്തര വകുപ്പിന്റെ നിഷ്‌ക്രിയവസ്തയെ തുറന്ന് കാട്ടുന്നു. ഇനിയും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നമ്മുടെ സ്ത്രീകള്‍കും കുട്ടികള്‍ക്കും പുറത്തിങ്ങണമെങ്കില്‍ ഭയത്തോടെ മാത്രമെ സാധിക്കു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha