ഡിജിപി ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ തിടുക്കം, മുഖ്യമന്ത്രിക്കെതിരായ ഫയല്‍ പൂഴ്ത്തി ലോകായുക്ത

മുഖ്യമന്ത്രിയടക്കമുള്ളവരുടെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത ഡിജിപി ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ ലോകായുക്ത കാണിച്ച തിടുക്കത്തില്‍ ദരൂഹത. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മാത്രം പരാതി ലഭിച്ചയുടന്‍ അന്വേഷണത്തിനുത്തരവിട്ട ലോകായുക്ത മുഖ്യമന്ത്രിക്കെതിരായ ഫയല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പുറത്തെടുക്കാത്തത് എന്ത് കാരണത്താലെന്ന് വ്യക്തമാക്കുന്നില്ല.
പാറ്റൂര്‍ ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് രേഖകള്‍ സഹിതം തുറന്നുകാട്ടി ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് ലോകായുക്ത മരവിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവരുടെ പേരുള്ള ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ നിലംപൊത്തും.
മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണോയെന്ന് പരിശോധിക്കാന്‍ നിയമിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാറ്റൂരില്‍ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയേറി മുംബൈ ആസ്ഥാനമായ റിയല്‍ടെക് കമ്പനിക്ക് ഫ്‌ളാറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒത്താശചെയ്‌തെന്ന പരാതിയില്‍ വിജിലന്‍സ് എഡിജിപിയായരിക്കെ ലോകായുക്തയുടെതന്നെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ പങ്ക് കണ്ടെത്തിയത്. ഇത് സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ടുകളാണ് ജേക്കബ് തോമസ് ലോകായുക്തയ്ക്ക് നല്‍കിയത്. ആദ്യ റിപ്പോര്‍ട്ടില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ പങ്ക് എടുത്തു പറയുന്നുണ്ട്.
അന്നത്തെ റവന്യൂമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ചീഫ് സെക്രട്ടറി ഇ ജെ ഭരത്ഭൂഷണ്‍ എന്നിവരുടെ പങ്കും എടുത്തുപറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് വീണ്ടും മറ്റൊരു റിപ്പോര്‍ട്ട് ജേക്കബ് തോമസ് ലോകായുക്തയ്ക്ക് കൈമാറി. ഈ റിപ്പോര്‍ട്ടില്‍ ക്രമക്കേട് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ ഫയല്‍ നോട്ടടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ പരിശോധിച്ച ലോകായുക്ത റിപ്പോര്‍ട്ട് അസാധാരണമായ നിലയില്‍ ഫ്രീസ് ചെയ്യുകയായിരുന്നു.
ഇതിനു പിന്നാലെ റിപ്പോര്‍ട്ട് പുറത്തുപോകരുതെന്ന് ഡിജിപി ജേക്കബ് തോമസിനും വിജിലന്‍സ് ഡയറക്ടര്‍ക്കും ലോകായുക്ത സെക്രട്ടറി കത്തു നല്‍കി. വിവരാവകാശ നിയമപ്രകാരംപോലും ഈ റിപ്പോര്‍ട്ട് നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജേക്കബ് തോമസ് രണ്ടാമത് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടിവരും. ഇത്തരം റിപ്പോര്‍ട്ട് നല്‍കിയതാണ് ഉമ്മന്‍ചാണ്ടിക്ക് ജേക്കബ് തോമസിനോടുള്ള പകയ്ക്ക് കാരണം.
ഈ റിപ്പോര്‍ട്ട് നല്‍കിയശേഷം തനിക്ക് വധഭീഷണിയുള്ളതായി ജേക്കബ് തോമസുതന്നെ പറഞ്ഞിരുന്നു. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഫയലില്‍ വിശ്രമിക്കവെയാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചത്.
അതേസമയം, ജേക്കബ് തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബെര്‍മി ഫെര്‍ണാണ്ടസിന്റെ പരാതിയില്‍ അന്വേഷണത്തിന് അതിവേഗമാണ് ലോകായുക്ത ഉത്തരവിട്ടത്. സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് ബോധ്യമുള്ളതിനാലാണ് പാറ്റൂര്‍കേസില്‍ ജേക്കബ് തോമസിനെ ലോകായുക്തതന്നെ നേരിട്ട് അന്വേഷണതിന് ചുമതലപ്പെടുത്തിയത്.
എന്നാല്‍, ജേക്കബ് തോമസിന്റെ ഭാഗം കേള്‍ക്കാതെ പരാതി ഗൗരവമുള്ളതാണെന്നും നേരത്തെ പരാതി നല്‍കിയ വ്യക്തിയോട് ഹാജരാകണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha