നല്ലോണം കുളം വാരിയാല്‍ ബിരിയാണി വാങ്ങിത്തരാം.. കളക്ടര്‍ ബ്രോ

ഓപ്പറേഷന്‍ സുലൈമാനിയുടെ വിജയത്തിനുശേഷം വീണ്ടും പുതിയ ആശയവുമായി കളക്ടര്‍ ബ്രോ രംഗത്ത്. കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍ എന്‍.പ്രശാന്ത് ജില്ലയിലെ കുളങ്ങള്‍ വൃത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ്. കുളം, ചിറ എന്നിവ വൃത്തിയാക്കി നാട്ടിലെ ജലസമ്പത്തിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി ഓപ്പറേഷന്‍ സുലൈമാനി പോലെ വ്യത്യസ്തമായ ആശയവുമായാണ് കളക്ടര്‍ രംഗത്തെത്തിയിരിക്കുന്നത.് നല്ലോണം കുളം വാരിയാല്‍ ബിരിയാണി വാങ്ങിത്തരാം എന്ന മോഹിപ്പിക്കുന്ന വാഗ്ദാനവുമായിട്ടാണ് കളക്ടര്‍ കുളം വൃത്തിയാക്കല്‍ ക്യാമ്പയിനുമായി ഇറങ്ങിതിരിച്ചിരിക്കുന്നത്. കളക്ടര്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക് ഇതിനെകുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വന്തം നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവര്‍ക്ക് ഒരു ഹേതു വന്നുപെട്ടിട്ടുണ്ട്. വരള്‍ച്ച പ്രതിരോധ ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതികള്‍ക്കും ജലസ്രോതസ്സ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയില്‍ ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവകരുടെ ഭക്ഷണത്തിനും യാത്രാ ചെലവിനുമായി ഒരു തുക അനുവദിക്കാന്‍ വകുപ്പുണ്ട്. പ്രദേശത്തെ 100 ലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കില്‍ വൃത്തിയാക്കുന്ന ജോലിക്ക് വേണ്ടി ഒരു പമ്പ് വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ഒരു പദ്ധതിക്ക് ഈ ഫണ്ടില്‍ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരം രൂപയില്‍ കൂടരുത് എന്ന് മാത്രം.
താല്പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡന്‍സ് അസ്സോസിയേഷനുകളോ ഉണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. നാട്ടുകാര്‍ക്ക് ഉപകാരമുള്ള ഒരു കാര്യം . അധ്വാനം നിങ്ങളുടേത്. ബിരിയാണി സര്‍ക്കാരിന്റെ വക എന്താ ഒരു കൈ നോക്കുന്നോ എന്നാണ് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്തായാലും കളക്ടറുടെ പോസ്റ്റിന് ഫേസ്ബുക്കില്‍ നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സ്വാഗതം ചെയ്തു കൊണ്ട് രസകരമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫേസ് ബുക്ക് പോലെ നാട്ടുകാരും ഇത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha