കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വീരേന്ദ്ര കുമാര്‍: യുഡിഎഫില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പൊതുവികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്

മുന്നണി മാറ്റത്തെച്ചൊല്ലി ജനതാദള്‍ യു കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കവും വാക്കേറ്റവും. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ രംഗത്തെത്തി. യുഡിഎഫില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പൊതുവികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളതെന്ന് വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നുമാണ് മന്ത്രി കെ.പി.മോഹനനടക്കം ഒരുവിഭാഗത്തിന്റെ നിലപാട്. സിപിഎമ്മിന്റെ മനോഭാവത്തില്‍ മാറ്റം വന്നെന്ന് താന്‍ കരുതുന്നില്ലെന്നും കെ.പി.മോഹനന്‍ പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പ് വിലയിരുത്തല്‍ മാത്രമാണ് ഇന്ന് നടന്നതെന്ന് എം.പി. വീരേന്ദ്ര കുമാര്‍. കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മറ്റൊന്നും ചര്‍ച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha