അമ്മയുടെ നിര്‍ദേശപ്രകാരം അധ്യാപികയെ കുത്താന്‍ ശ്രമം

അമ്മയുടെ നിര്‍ദേശപ്രകാരം അധ്യാപികയെ ഉളി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കാന്‍ 11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ ശ്രമം. പെണ്‍കുട്ടിയുടെ അമ്മയും അധ്യാപികയുമായി വാഗ്വാദം ഉണ്ടാവുകയും അധ്യാപികയെ കുത്താന്‍ അമ്മ കുട്ടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തലെ ദിവസം കുട്ടി സ്‌കൂളില്‍ നിന്നും വീട്ടില്‍ പോയതിന് ഹെഡ്മാസ്റ്ററെ കാണണമെന്നും അദ്ദേഹത്തിന്റെ അനുവാദത്തോട് കൂടിയെ കുട്ടിയെ ക്ലാസില്‍ കയറ്റു എന്നും അധ്യാപിക ഇരുവരോടും പറഞ്ഞു. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയും അധ്യാപികയുമായി വാഗ്വാദം ഉണ്ടായത്.
അധ്യാപികയെ അറിയിക്കാതെയാണ് തലേദിവസം ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടി വീട്ടില്‍ പോയത്. അടുത്ത ദിവസം ശിക്ഷ ഭയന്ന് അമ്മയെയും കൂട്ടിയാണ് കുട്ടി എത്തിയത്. എന്നാല്‍ ഹെഡ്മാസ്റ്ററെ കണ്ട് അദ്ദേഹം അനുവദിച്ചാല്‍ മാത്രമെ കുട്ടിയെ ക്ലാസില്‍ കയറ്റു എന്ന് അധ്യാപിക വ്യക്തമാക്കി. ഇതോടെ കുട്ടിയുടെ അമ്മയും അധ്യാപികയും തമ്മില്‍ വാഗ്വാദമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അധ്യാപികയെ കുത്താന്‍ അമ്മ കുട്ടിക്ക് നിര്‍ദേശം നല്‍കുകയും ഇത് പ്രകാരം കുട്ടി കൈയില്‍ കരുതിയിരുന്ന ഉളി എടുത്ത് അധ്യാപികയെ ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു.
പെണ്‍കുട്ടി കുത്താന്‍ ഒരുങ്ങുന്നത് കണ്ട അധ്യാപിക ശബ്ദമുണ്ടാക്കുകയും ഇത് കേട്ട മറ്റ് കുട്ടികള്‍ ഹെഡ്മാസ്റ്ററെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി പെണ്‍കുട്ടിയെയും അമ്മയെയും കസ്റ്റഡിയിലെടുത്തു. അതേമയം അധ്യാപിക എന്നും തന്നെ വഴക്ക് പറയുമെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടി സ്വയം രക്ഷയ്ക്കായിട്ടാണ് ഉളി കൈയില്‍ കരുതിയിരുന്നതെന്ന് അമ്മ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha