ബസ് അപകടത്തില്‍ ഗുരുതര പരുക്കേറ്റ ആരോണ്‍ ജീവനായി പോരാടുന്നു

വേളാങ്കണ്ണി തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥായില്‍ എസ്എടി ആശുപത്രിയില്‍ കഴിയുന്ന മൂന്നര വയസുകാരന്‍ ആരോണിന്റെ നിലയില്‍ മാറ്റമില്ല. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേറ്റ് പോളി ട്രോമയില്‍ കഴിയുന്ന ആരോണിനെ ഇന്നലെ മണിക്കുറുകള്‍ നീണ്ട സര്‍ജറിക്ക് വിധേയനാക്കിയിരുന്നു.
വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് എസ്എടി ആശുപത്രി പിടിയാട്രിക് വിഭാഗം തലവല്‍ ഡോ. അജയ കുമാര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ആരോണിന്റെ വലതു കാലിലെ രക്ത ധമനികള്‍ പൂര്‍ണ്ണമായും മുറിഞ്ഞിരുന്നു. പ്ലാസിറ്റിക് സര്‍ജനും വാസ്‌കുലാര്‍ സര്‍ജനും ഉള്‍പ്പെടെയുള്ള സംഘം എസ്എടിയിലെ പിടിയാട്രിക് സര്‍ജന്‍ സേതുനാഥിന്റെ നേതൃത്വത്തിലായിരുന്നു സര്‍ജറി നടത്തിയത്.
അപകടത്തില്‍ പരുക്കേറ്റ ആരോണിന്റെ പിതാവ് ബിജുവും ആശുപത്രിയില്‍ ഉണ്ട്. ആരോണിന്റെ ആമ്മ മേരി ലിഷയും ഇളയ സഹോദരന്‍ അല്‍റോയിയും അപകടത്തില്‍ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha