മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ 2015 പുരസ്‌കാരം ഡിജിപി: ഡോ. ജേക്കബ് തോമസിന്

മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ 2015 പുരസ്‌കാരം ഡിജിപി: ഡോ. ജേക്കബ് തോമസിന്. മനോരമ ന്യൂസ് സംഘടിപ്പിച്ച അഭിപ്രായവോട്ടെടുപ്പിലാണ് പോയവര്‍ഷത്തെ വാര്‍ത്താതാരമായി ജേക്കബ് തോമസിനെ പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍, അഡ്വ. കെ.രാധിക എന്നിവരുടെ സാന്നിധ്യത്തിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒന്നരമാസം നീണ്ട വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത്.
താനും ആഗ്രഹിച്ച ഫലം തന്നെയാണ് പ്രഖ്യാപിച്ചതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. സാമൂഹികപ്രവര്‍ത്തകര്‍ക്ക് സ്വയം ശുദ്ധീകരിക്കാന്‍ അവസരം ഒരുക്കുകയാണ് പക്ഷപാതമില്ലാത്ത ന്യൂസ് മേക്കര്‍ പുരസ്‌കാരം. ഒറ്റയാള്‍ പോരാട്ടമാണ് ജേക്കബ് തോമസ് നടത്തിയത്. അദ്ദേഹത്തെ പിന്തുണച്ച നിശബ്ദസമൂഹത്തില്‍ താനും ഉള്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിന്റെ കൂടെനില്‍ക്കുന്ന സന്മനസുള്ള ജനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്നും താന്‍ അവരുടെ ഒരു പ്രതിനിധി മാത്രമാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.
സത്യത്തിന്റെ കൂടെ നില്‍ക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ടെന്ന സന്ദേശം ഈ പുരസ്‌കാരം നല്‍കുന്നു. എഴുന്നേറ്റുനിന്ന് മുന്നോട്ടുനോക്കി കര്‍മം ചെയ്യുക എന്ന് അര്‍ജുനന് ശ്രീകൃഷ്ണന്‍ നല്‍കിയ സന്ദേശമാണ് താനും സ്വീകരിച്ചത്‌ജേക്കബ് തോമസ് വ്യക്തമാക്കി. 2015ല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന 10 പേരെയാണ് ന്യൂസ്‌മേക്കര്‍ തിരഞ്ഞെടുപ്പിന്റെ പ്രാഥമികഘട്ടത്തില്‍ പരിഗണിച്ചത്. ഇവരില്‍ ഏറ്റവുമധികം വോട്ട് നേടിയ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, നടന്‍ നിവിന്‍ പോളി എന്നിവര്‍ ജേക്കബ് തോമസിനൊപ്പം ഫൈനലിലെത്തി.
അഴിമതിയില്ലാത്തവരുടെ ദൗര്‍ഭാഗ്യ ജീവിതമാണ് ജേക്കബ് തോമസ് തുറന്നുകാണിച്ചതെന്ന് അശോകന്‍ ചരുവില്‍ ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ പ്രതികരിച്ചെന്നതിന്റെ പേരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആദരിക്കപ്പെടേണ്ടതാണ്. സാഹിത്യകാരനെന്ന പേരിലാണ് തനിക്ക് പല അംഗീകാരങ്ങളും ലഭിച്ചത്. അഴിമതിക്ക് വഴിപ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നതിന് ഒരു ബഹുമതി ലഭിക്കണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.
രാഷ്ട്രീയനേതൃത്വത്തോട് ഏറ്റുമുട്ടിയ ജേക്കബ് തോമസിന്റെ പേരു തന്നെ ഈ വര്‍ഷത്തെ ന്യൂസ് മേക്കര്‍ പട്ടികയെ വ്യത്യസ്തമാക്കിയെന്ന് അഡ്വ. രാധിക പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha