Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

പാറോലിക്കലില്‍ ട്രെയിനിനു മുന്നില്‍ ചാടി അമ്മയും രണ്ടു പെണ്‍മക്കളും ജീവനൊടുക്കിയ സംഭവം: ഷൈനിക്ക് വാട്‌സാപ് സന്ദേശം അയച്ചുവെന്ന് നോബി

13 MARCH 2025 12:24 PM IST
മലയാളി വാര്‍ത്ത

പാറോലിക്കലില്‍ ട്രെയിനിനു മുന്നില്‍ ചാടി അമ്മയും രണ്ടു പെണ്‍മക്കളും ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ ഭര്‍ത്താവ് നോബി വാട്‌സാപ് സന്ദേശം അയച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തതെന്നും പൊലീസ് നിഗമനം. ഷൈനിക്ക് വാട്‌സാപ് സന്ദേശം അയച്ചുവെന്ന് നോബി സമ്മതിച്ചു. എന്നാല്‍ നോബി എന്തു സന്ദേശമാണ് അയച്ചതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് നോബിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ പലതവണ ചോദിച്ചിട്ടും ആ സന്ദേശം വെളിപ്പെടുത്താതെ അലസ്സനായി ഒന്നും പ്രതികരിക്കാതെ നില്‍ക്കുകയാണ് നോബിയെന്നും പൊലീസ് പറയുന്നു. കൂടാതെ അന്ന് വാട്‌സാപ്പിലൂടെ ഷൈനിയെ നോബി വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും സമ്മതിക്കാന്‍ നോബി തയാറായില്ലെന്ന് അന്വേഷണ സംഘം പറയുന്നു

നോബിയുടെ കസ്റ്റഡി കാലാവധി ഇന്നു തീരും. മൂന്നു ദിവസത്തേക്കായിരുന്നു തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസ് (44)നെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നു വൈകുന്നേരം 4ന് നോബിയെ പൊലീസ് ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. ഇതേസമയം, അടുത്ത ദിവസം തന്നെ നോബി ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്നാണു വിവരം. വീണ്ടും ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കാനാണു സാധ്യത. കഴിഞ്ഞ ദിവസം നല്‍കിയ ജാമ്യാപേക്ഷ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു വിശദമായ ചോദ്യം ചെയ്യലിനായി നോബിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കേസില്‍ തെളിവെടുപ്പോ മറ്റോ ആവശ്യമില്ലാത്തതിനാലാണ് മൂന്നു ദിവസത്തെ കസ്റ്റഡിക്കു മാത്രം പൊലീസ് അപേക്ഷ നല്‍കിയത്.

നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മൂവരും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു നോബിയുടെ അറസ്റ്റ്. കേസില്‍ ഷൈനിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും വിശദമായ മൊഴി പൊലീസ് ശേഖരിക്കും. ഇതൊടൊപ്പം ഷൈനി നല്‍കിയ കേസുകള്‍ ഉള്‍പ്പെടെ നോബിക്കെതിരായ കേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നോബി അന്വേഷണത്തോടു സഹകരിക്കാതെ വന്നതോടെ ശാസ്ത്രീയ തെളിവുകള്‍ കൂട്ടിയിണക്കി കേസിന്റെ ചുരുളഴിക്കാനാണ് പൊലീസിന്റെ നീക്കം. മൂവരെയും ആത്മഹത്യയിലേക്കു തള്ളിവിടാന്‍ മാത്രം കടുത്ത എന്തു സന്ദേശമാണ് നോബി അയച്ചതെന്നു കണ്ടെത്തേണ്ടതുണ്ട്. കൂടാതെ അന്നേ ദിവസം നോബി വാട്‌സാപ് കോളിലൂടെ ഷൈനിയോടു പറഞ്ഞതെന്താണെന്നും വ്യക്തമല്ല. നോബിയുടെ ഫോണില്‍നിന്ന് ഈ വിവരങ്ങളെല്ലാം നീക്കം ചെയ്ത നിലയിലാണ്. ഇവയെല്ലാം തിരിച്ചെടുക്കാനാവുമെങ്കിലും വാട്‌സാപ് കോളിലെ വിശദാംശങ്ങള്‍ കിട്ടാന്‍ കാലതാമസമുണ്ടാകും. ഇതേസമയം, ഷൈനിയുടെ ഫോണില്‍ കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള നിര്‍ണായക വിവരങ്ങളുണ്ടാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (3 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (3 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (3 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (4 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (4 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (4 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (5 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (6 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (6 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (6 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (6 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (7 hours ago)

Malayali Vartha Recommends