കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ട്രാവല്‍ കാര്‍ഡ് വീണ്ടുമെത്തുന്നു....

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ട്രാവല്‍കാര്‍ഡ് വീണ്ടുമെത്തുന്നു. എല്ലാത്തരം ഓണ്‍ലൈന്‍ ഇടപാടുകളും സാധ്്യമായ ടിക്കറ്റ് മെഷീനുകള്‍ ഇതിനായി ഏര്‍പ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ആദ്യം നടപ്പാക്കുക. 100 രൂപയാണ് കാര്‍ഡിന്റെ വില. ഡിപ്പോകളില്‍നിന്നും കണ്ടക്ടര്‍മാരില്‍നിന്നും വാങ്ങാം. 50 രൂപമുതല്‍ 2000 രൂപവരെ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം. ഉടമ തന്നെ ഉപയോഗിക്കണമെന്നില്ല. കൈമാറി ഉപയോഗിക്കാം.
യാത്രക്കാര്‍ക്ക് ഇതുകൊണ്ടുള്ള സാമ്പത്തികമെച്ചം എന്താണെന്ന് പ്രഖ്യാപിച്ചിട്ടില്ല. സാങ്കേതിക തകരാര്‍ കാരണം കാര്‍ഡ് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ അപേക്ഷ നല്‍കിയാല്‍ രണ്ടുദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് ലഭിക്കും. പൊട്ടുകയോ ഒടിയുകയോ ചെയ്താല്‍ മാറ്റി നല്‍കില്ല. ഒരു കാര്‍ഡ് വിറ്റാല്‍ 10 രൂപ കണ്ടക്ടര്‍ക്ക് കമ്മിഷന്‍ ലഭിക്കും. ബസിനുള്ളില്‍ കാര്‍ഡ് റീ ചാര്‍ജ്ജ് ചെയ്യാം.
പുതിയ ടിക്കറ്റ് മെഷീനുകള്‍ ആറു ജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് വിതരണം പൂര്‍ത്തിയാകും. നേരത്തേ കൊണ്ടുവന്ന കാര്‍ഡ് സംവിധാനം സാങ്കേതിക പോരായ്മകളും പ്രായോഗിക ബുദ്ധിമുട്ടും കാരണം പിന്‍വലിക്കേണ്ടിവന്നിരുന്നു.
https://www.facebook.com/Malayalivartha