ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന് (51) ജിദ്ദയില്‍ മരിച്ചു. ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്.
15 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം നിലവില്‍ ജിദ്ദ അല്‍ സലാമയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞിക്കീരന്, ഭാര്യ: സരിത, മക്കള്‍: ഗോകുല്‍, ആര്‍ദ്ര, അനാമിക.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു സഹായങ്ങള്‍ക്കും കെ.എം.സി.സി ജിദ്ദ വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha