മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയോട് അതിക്രമം; ജയിലില്‍ റിമാന്റില്‍ കഴിയുന്ന ജീവനക്കാരന്‍ ദില്‍ കുമാറിന്റെ ഡിജിറ്റല്‍ വിരലടയാളം ശേഖരിക്കാന്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയോട് ജീവനക്കാരന്‍ അതിക്രമംകാട്ടിയ കേസില്‍ റിമാന്റില്‍ കഴിയുന്ന ജീവനക്കാരന്‍ ദില്‍ കുമാറിന്റെ ഡിജിറ്റല്‍ വിരലടയാളങ്ങള്‍ ശേഖരിക്കാന്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്.
സംഭവത്തില്‍ പ്രതിയായ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറിനെ (54) മെഡിക്കല്‍ കോളജ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് ഹാജരാക്കേണ്ടത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍ സാ കാതറിന്‍ ജോര്‍ജിന്റേതാണുത്തരവ്. ഐസിയുവില്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ കഴിഞ്ഞ യുവതിയെ പ്രതി കടന്ന് പിടിച്ചെന്നാണ് പരാതി. ദില്‍കുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനില്‍കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 2025 ഏപ്രില്‍ 26 വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം.
ഐസിയു ജീവനക്കാരനായ ഇയാള്‍ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുന്‍പായിരുന്നു അതിക്രമം. ചെറിയ മയക്കത്തിലായിരുന്നു യുവതി. ഐസിയുവില്‍ ആരുമുണ്ടായിരുന്നില്ല. രാത്രി ബന്ധുക്കള്‍ കാണാന്‍ എത്തിയപ്പോഴാണ് യുവതി കരഞ്ഞു കൊണ്ടു സംഭവം വിശദീകരിച്ചത്. ബന്ധുക്കള്‍ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരെ വിവരം അറിയിക്കുകയായിരുന്നു. ദില്‍കുമാര്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആര്‍എംഒ സൂപ്രണ്ടിന് നല്‍കി. ദില്‍കുമാറിനെ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha