ബ്രഹ്മപുരത്തെ മാലിന്യത്തില്‍ നിന്ന് ജൈവ വളം... സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിലേക്കുള്ള കൊച്ചിയുടെ യാത്രയ്ക്ക് പുതിയ തുടക്കം

സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിലേക്കുള്ള കൊച്ചിയുടെ യാത്രയ്ക്ക് പുതുതുടക്കം. ബ്രഹ്മപുരത്തെ മാലിന്യത്തില്‍ നിന്ന് ഉത്പാദിപ്പിച്ച ജൈവവളത്തിന്റെ ആദ്യ കയറ്റുമതി മേയര്‍ എം. അനില്‍കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ പ്രദേശങ്ങളില്‍ നിന്നുള്ള ജൈവമാലിന്യ സംസ്‌കരണത്തിന് ബ്ലാക്ക് സോള്‍ജിയര്‍ ഫ്ളൈ ലാര്‍വ സംവിധാനമാണ് ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ ലാര്‍വകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്രക്രിയയിലൂടെ ഉത്പാദിപ്പിച്ച ജൈവവളമാണ് ദുബായിയിലെ എസ്എസ്‌കെ ബ്ലന്‍ഡിങ് എല്‍എല്‍സിയിലേക്ക് കയറ്റുമതി ചെയ്തത്. 25 ടണ്‍ വരുന്ന ജൈവവളത്തിന്റെ കണ്ടെയ്‌നറാണ് കടല്‍മാര്‍ഗം ദുബായിയിലേക്ക് തിരിച്ചത്. സിഗ്മ, ഫാബ്‌കോ എന്നീ രണ്ട് ഏജന്‍സികളാണ് നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണം നടത്തുന്നത്.
ബ്രഹ്മപുരം പ്ലാന്റില്‍നിന്നുള്ള ജൈവവളത്തിന്റെ കയറ്റുമതി നഗരത്തിന്റെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ ഒരു പുതിയ ചുവടുെവപ്പായി കൂടി മാറിയിരിക്കുകയാണെന്ന് മേയര്‍ എം. അനില്‍കുമാര്‍.
"
https://www.facebook.com/Malayalivartha