ഓപ്പറെഷൻ സിന്ധുവിനെ ചെറുക്കാൻ പാകിസ്ഥാന്റെ ‘ബുര്യാൻ ഉൽ മസൂർ’; ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം; തിരിച്ചടി നൽകി ഇന്ത്യ

പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് . തകർക്കാനാകാത്ത മതിൽ’ എന്നാ അർഥം വരുന്ന ‘ബുര്യാൻ ഉൽ മസൂർ’ എന്നാണ് സൈനിക നീക്കത്തിന്റെ പേര് . പാക്കിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്ക് സൈന്യം ഇത്തരത്തിൽ ശക്തമായൊരു നീക്കം നടത്തിയിരിക്കുന്നത് . കശ്മീർ അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ പരസ്പരം ആക്രമണം നടത്തുകയാണ്.
അതായത് ഡോഗ് ഫൈറ്റ് ആണ് നടത്തുന്നത്. പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പാക്കിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നു. ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്ന സൈനിക ലോഞ്ച് പാഡുകൾ ആണ് തകർന്നത്. പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം വ്യക്തമാക്കി.
പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടക്കുന്ന സാഹചര്യമുണ്ടായി. വൻ സ്ഫോടനത്തെ തുടർന്ന് നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . എന്നാൽ സത്യാവസ്ഥ എന്താണ് എന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല .
https://www.facebook.com/Malayalivartha