ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍....

ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മേത്തല കനംകുടം സ്വദേശി പുതിയേടത്ത് വീട്ടില്‍ പ്രബീഷ് (39) നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഭാര്യ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും, പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയും ചെയ്തു.
അറസ്റ്റിലായ പ്രബീഷ് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസിലും, പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസിലെയും പ്രതിയാണ്.
https://www.facebook.com/Malayalivartha