ബംഗളൂരുവില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...

രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്നും ബംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായര്‍ രാത്രി തുടങ്ങി തിങ്കള്‍ പകല്‍ വരെ തുടര്‍ച്ചയായി പെയ്ത മഴയില്‍ നഗരം വെള്ളക്കെട്ടില്‍ മുങ്ങി. അഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
ഇരുപതിലധികം പുഴകള്‍ മഴ മൂലം കരകവിഞ്ഞൊഴുകിയതും വെള്ളക്കെട്ടിന് ആക്കം വര്‍ദ്ധിപ്പിച്ചു. തെരുവുകളിലും ഫ്‌ലെ ഓവറുകളിലും അണ്ടര്‍പാസുകളിലുമടക്കം വെള്ളക്കെട്ടായതോടെ ഗതാഗതം പൂര്‍ണമായി തടസപ്പെടുകയുണ്ടായി. ഇന്നും നഗരത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം നഗരത്തില്‍ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കര്‍ണാടകത്തിലെ മറ്റു പല പ്രദേശങ്ങളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 8 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യത. ബംഗളൂരുവിലെ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 27 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് .
https://www.facebook.com/Malayalivartha