വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളില്‍ സൂപ്രീംകോടതി ചൊവ്വാഴ്ച പ്രാഥമിക വാദം കേള്‍ക്കും...

ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാകും...
വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സൂപ്രീംകോടതി ഇന്ന് പ്രാഥമിക വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേള്‍ക്കുക.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാകും. വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതിന് പുറമേ നിയമഭേദഗതി ഇസ്ലാമിക തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
അഞ്ച് ഹര്‍ജികളിലും വാദം പൂര്‍ത്തിയായാല്‍ നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ സുപ്രീംകോടതി തീരുമാനമെടുക്കുകയും ചെയ്യും. നേരത്തേ വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി തല്‍സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് നല്‍കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha