മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ ജലസമൃദ്ധിയിലായി.... 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്

കാലവര്‍ഷം കഠിനമായതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ എന്നീ അണക്കെട്ടുകള്‍ ജലസമൃദ്ധിയിലായിരിക്കുകയാണ്. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോള്‍ കുടുതലുള്ളത് കെഎസ്ഇബിക്ക് ആശ്വാസമായിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണുള്ളത്.
മെയ് 24 നാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. അന്ന് 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 30 ശതമാനത്തോളം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം അണക്കെട്ടില്‍ കുറവുമായിരുന്നു. എന്നാല്‍ കനത്ത വേനല്‍ മഴക്കൊപ്പം കാലവര്‍ഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ തുടങ്ങി. ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്.
ഇപ്പോള്‍ ദിവസംതോറും രണ്ടടിയോളമാണ് ജലനിരപ്പ് ഉയരുന്നത്. മെയ് മാസത്തില്‍ മൂലമറ്റം വൈദ്യുതി നിലയത്തിലെ പ്രതിദിന ഉല്‍പാദനം 10.32 ദശലക്ഷമായി കൂട്ടിയിരുന്നു. മലങ്കര അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയപ്പോള്‍ മൂവാറ്റുപുറയാറില്‍ ജലനിരപ്പ് ഉയര്‍ന്നതും ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ കാരണമായിട്ടുണ്ട്. ഇത്തവണ 505 മില്ലീമീറ്റര്‍ മഴയാണ് കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ പെയ്തത്. സാധാരണ ലഭിക്കേണ്ടത് 37 മില്ലിമീറ്റര്‍ മഴയാണ്. ഇതനുസരിച്ച് 1351 ശതമാനം കൂടുതല്‍ മഴയാണ് ഈ ദിവസങ്ങളില്‍ ലഭിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഒരാഴ്ച കൊണ്ട് 19 അടിയിലധികം വര്‍ദ്ധിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha