Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

02 JUNE 2025 06:30 PM IST
മലയാളി വാര്‍ത്ത

2025-26 വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കുട്ടിയുടെ വളര്‍ച്ച നാഴികക്കല്ലുകള്‍ രേഖപ്പെടുത്തി നിരീക്ഷണ അവലോകനം ചെയ്യുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയിട്ടുള്ള 'കുഞ്ഞൂസ് കാര്‍ഡ്' വിതരണവും ജൂണ്‍ 3 ചൊവ്വാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72ാം നമ്പര്‍ അങ്കണവാടിയില്‍ വച്ച് ആരോഗ്യ വനിത ശിശു വികസന വകുപ്പ് വീണാ ജോര്‍ജ് നിര്‍വഹിക്കും.

അങ്കണവാടികളുടെയും അവയിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെയും പ്രാധാന്യം, അനൗപചാരിക പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും സംസ്ഥാനമൊട്ടാകെ അങ്കണവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് 33,120 അങ്കണവാടികളിലായി മൂന്നര ലക്ഷത്തോളം കുട്ടികളാണുള്ളത്.

സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്) സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്നത്. 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികളിലെ ശാരീരികം, വൈജ്ഞാനികം, സാമൂഹിക വൈകാരികം, ഭാഷാപരം, സര്‍ഗാത്മകം എന്നീ 5 വികാസ മേഖലകളിലെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്ര വികാസം പ്രാപ്തമാക്കാന്‍ അങ്കണവാടികളിലൂടെയുള്ള വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നു.

ഇതിനുപരിയായി തീം അധിഷ്ഠിത പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ജീവിത നൈപുണ്യങ്ങള്‍, വളര്‍ച്ച, സ്വഭാവ രൂപീകരണം എന്നിവ വികസിപ്പിക്കുന്നതിന് അടിസ്ഥാനമിടുന്നു. കൂടാതെ കുട്ടികളിലെ പോഷകാഹാരനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അനുപൂരക പോഷകാഹാരം നല്‍കുന്നതിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി ആവിഷ്‌കരിച്ച 'പാലും മുട്ടയും' നല്‍കുന്നതു പോലെയുള്ള 'പോഷകബാല്യം' പദ്ധതികളും അങ്കണവാടികള്‍ വഴി നടപ്പാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം  (5 minutes ago)

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (3 hours ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (3 hours ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (4 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (5 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (5 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (7 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (7 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (7 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (7 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (8 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (8 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (8 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (8 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (8 hours ago)

Malayali Vartha Recommends