പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും....

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനനടപടികള്‍ നാളെ രാവിലെ 10ന് ആരംഭിച്ച് ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് അവസാനിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് 4.62 ലക്ഷം അപേക്ഷകരാണുള്ളത്.
പ്രവേശന വെബ്സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിനില്‍നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററും അസല്‍ സര്‍ട്ടിഫിക്കറ്റുമായാണ് പ്രവേശനം നേടേണ്ടത്. ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഫീസടച്ചില്ലെങ്കില്‍ ഈ സീറ്റുകള്‍ ഒഴിഞ്ഞതായി കണക്കാക്കും. ഇവര്‍ക്ക് പിന്നീട് അവസരമില്ല.
താഴ്ന്നഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുകയും തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ ഉയര്‍ന്ന ഓപ്ഷനിലേക്കുള്ള മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നെങ്കില്‍ താത്കാലികപ്രവേശനം നേടിയാല്‍ മതി. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല.
മുഖ്യഅലോട്ട്മെന്റ് കഴിയുന്നതു വരെ ഇത്തരത്തില്‍ താത്കാലിക അലോട്ട്മെന്റില്‍ തുടരാം. താഴ്ന്നഓപ്ഷനില്‍ ലഭിച്ച പ്രവേശനം സ്ഥിരപ്പെടുത്തേണ്ടവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കി ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. ഇങ്ങനെ ഉയര്‍ന്ന ഓപ്ഷന്‍ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശനം നേടുന്ന ദിവസം തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കണം.
അലോട്ട്മെന്റില്‍ അറിയിക്കുന്ന ദിവസങ്ങളില്‍ പ്രവേശനം നേടാത്തവര്‍ക്ക് പിന്നീട് അവസരമില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ആകെയുള്ള 4,42,012 സീറ്റുകളില്‍ 3,16,000 എണ്ണമാണ് മെരിറ്റ് സീറ്റുകള്‍. ബാക്കി കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട വിഭാഗങ്ങളാണ്.
ആദ്യ അലോട്ട്മെന്റ് ഇന്ന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, സ്പോര്‍ട്‌സ് ക്വാട്ട എന്നിവിടങ്ങളിലേക്കുള്ള അലോട്ട്മെന്റുകളും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 10നും മൂന്നാം അലോട്ട്മെന്റ് 16നുമാണ്.
മുഖ്യഘട്ടത്തിലെ അലോട്ട്മെന്റ് പൂര്‍ത്തിയാക്കി 18ന് ക്ലാസുകള്‍ ആരംഭിക്കും.സാമുദായികസംവരണം പരിശോധിക്കാന്‍ എസ്.എസ്.എല്‍.സി ബുക്കിലെ വിവരങ്ങള്‍ മതിയാകും. അപേക്ഷയില്‍ എസ്.എസ്.എല്‍.സി ബുക്കില്‍നിന്ന് വിഭിന്നമായ സമുദായമാണെങ്കില്‍ റവന്യൂവകുപ്പില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എസ്.സി., എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ റവന്യൂഅധികൃതര്‍ നല്‍കിയിട്ടുള്ള ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha