പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

ഇസ്രയേല്‍ അനുകൂല പ്രകടനത്തിനു നേരെ പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പി (മോളോടോവ് കോക്ക്‌ടെയില്‍) യുമായി നടത്തിയ ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍ ആക്രമണത്തിനെത്തിയത്. കൊളറാഡോയിലെ ബോള്‍ഡര്‍ നഗരത്തിലായിരുന്നു സംഭവം നടന്നത്. ഒക്ടോബര്‍ 7 ല്‍ നടന്ന ഭീകരാക്രമണത്തില്‍ ബന്ധികളാക്കപ്പെട്ടവരെ ഓര്‍മ്മിക്കാനായി നടത്തിയ പ്രകടനത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്.എളുപ്പത്തില്‍ ഉടയുന്ന കുപ്പി പോലുള്ള കണ്‍ടെയ്‌നറുകളില്‍ ദേഹത്ത് വീണാല്‍ തീപിടിക്കുന്ന തരം ദ്രാവകങ്ങള്‍ നിറച്ച് അതില്‍ ഒരു തിരിയും ഘടിപ്പിക്കുന്ന ആയുധമാണ് മറ്റ് പലപേരുകള്‍ക്കും ഒപ്പം മൊളോടോവ് കോക്ക്‌ടെയില്‍ എന്നു കൂടി അറിയപ്പെടുന്നത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന തിരിയില്‍ തീ കൊളുത്തി അത് ആളുകള്‍ക്ക് മേല്‍ വലിച്ചെറിയും. കുപ്പിക്കകത്തെ ദ്രാവകത്തിന് തീപിടിക്കുകയും കുപ്പി പൊട്ടിത്തെറിച്ച്, ആളുകള്‍ക്ക് പൊള്ളലും പരിക്കും ഏല്‍ക്കും,.
ഈ ആക്രമണ രീതിയാണ് ഇവിടെ ഉപയോഗിച്ചത്.മുഹമ്മദ് സാബ്രി സോളിമാന്‍ എന്ന ഭീകരന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. ഭീകരാക്രമണമാണ് നടന്നതെന്ന വിധത്തിലാണ് എഫ്.ബി.ഐ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്.ബോള്‍ഡര്‍ നഗരത്തില്‍ ഇന്നലെ ഉച്ച തിരിഞ്ഞ് 1 മണിക്ക് ശേഷം, പേള്‍ സ്ട്രീറ്റില്‍ സംഘടിപ്പിച്ച റണ്‍ ഫോര്‍ ദെയര്‍ ലൈവ്‌സ് എന്ന പരിപാടിക്കിടയിലായിരുന്നു ആക്രമണം ഉണ്ടായത്.
പൊള്ളലും പരിക്കുമേറ്റ പലരും നിശ്ചലരായി താഴെ കിടക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇസ്രയേലി പതാകകളും ചിതറി കിടക്കുന്നുണ്ട്., ദൃക്സാക്ഷികളായി നിന്നവര്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ മുന്നോട്ട് വരുന്നതിന്റെ കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha