ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി കുഞ്ഞ് മരിച്ചു

ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആംബുലന്‍സ് വൈകിയതിനെതുടര്‍ന്ന് മൂന്നര വയസുകാരന് മരിച്ചു. കണ്ണൂര്‍ കൊട്ടിയൂരിലാണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മൂന്നര വയസുകാരന് മരിച്ചത്. കൊട്ടിയൂര്‍ അമ്പായത്തോട് താഴെപാല്‍ച്ചുരം നഗറിലെ പ്രജോഷ് ബിന്ദു ദമ്പതികളുടെ മകന് പ്രജുല്‍ ആണ് മരിച്ചത്.
പനിയെ തുടര്‍ന്ന് 108 ആംബുലന്‍സ് വിളിച്ചെങ്കിലും ഗതാഗത കുരുക്കില്‍ കുടുങ്ങുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രാവിലെ 11.45ഓടെയാണ് സംഭവം. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലന്‍സാണ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ടത്.
https://www.facebook.com/Malayalivartha