Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേല്‍ കൊലപ്പെടുത്തി

16 JUNE 2025 10:49 PM IST
മലയാളി വാര്‍ത്ത

ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപ മേധാവിയെയും ഇസ്രയേല്‍ വധിച്ചു. ഇറാന്‍ റവലൂഷനറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് തലവന്‍ മുഹമ്മദ് കാസിമിയെയും ഉപമേധാവി ഹസന്‍ മോഹഖിയെയുമാണ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. ഇസ്രയേലി നഗരങ്ങളില്‍ ഇന്നലെ രാത്രി ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. എണ്‍പത് പേര്‍ക്ക് ഇന്നലെ മാത്രം പരിക്കേറ്റു. ഇതുവരെ ഇസ്രയേലി നഗരങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

ഇറാന്റെ ആണവോര്‍ജ കേന്ദ്രങ്ങള്‍, മിസൈല്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് കഴിഞ്ഞ രാത്രി ഇസ്രായേല്‍ പ്രധാനമായും ലക്ഷ്യമിട്ടത്. തെഹ്‌റാനില്‍ ഇറാന്റെ സൈനിക കേന്ദ്രം തകര്‍ക്കുന്ന ദൃശ്യം ഇസ്രായേല്‍ പുറത്തുവിട്ടിട്ടുണ്ട്. പാര്‍ച്ചിന്‍, ഫോര്‍ദോ ആണവോര്‍ജ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടു. ഇറാന്റെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയം ആസ്ഥാനങ്ങളും ആക്രമിക്കപ്പെട്ടു. ഇറാന്റെ യുദ്ധവിമാനങ്ങള്‍ ഇന്ധനം നിറയ്ക്കുന്ന വടക്കന്‍ ഇറാനിലെ മാഷാദ് വിമാനത്താവളവും ഇസ്രയേല്‍ ആക്രമിച്ചു. ഇറാന്റെ നൂറുകണക്കിന് കിലോ മീറ്റര്‍ ഉള്ളിലേക്ക് കടന്നുകയറി കനത്ത ആക്രമണം നടത്തി മടങ്ങാന്‍ ഇസ്രയേലി വ്യോമസേനയ്ക്ക് കഴിഞ്ഞു.

അതേസമയം, തുടര്‍ച്ചയായ നാലാം ദിവസവും ഇസ്രായേലിലെ ഹൈഫ, ടെല്‍ അവീവ്, ജെറുസലേം നഗരങ്ങളില്‍ ഇറാന്‍ കനത്ത ആക്രമണം നടത്തി. ഹൈഫയിലെ ഇസ്രായേലി റിഫൈനറിയില്‍ ഇറാന്റെ ആക്രമണത്തില്‍ തീ പടര്‍ന്നു. ആക്രമണത്തില്‍ ടെല്‍ അവീവില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അതിനിടെ, ഇറാന്റെ മിസൈല്‍ പതിച്ച സ്ഥലങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത ബാത് യാമില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഇരുപക്ഷവും സമാധാന നിര്‍ദേശങ്ങള്‍ തള്ളുകയാണ്. ഇറാന്റെ ആണവായുധ ഭീഷണി ഒഴിയുംവരെ ആക്രമണം തുടരുമെന്നും ഈ ഓപ്പറേഷന്‍ അവസാനിക്കുമ്പോള്‍ ഇറാനിലെ ഭരണമാറ്റം പോലും പ്രതീക്ഷിക്കാമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഡോണള്‍ഡ് ട്രംപും താനും തമ്മില്‍ ഭിന്നത ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഇറാനും ഇസ്രയേലും സമാധാന കരാറില്‍ എത്തണമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ പിന്തുണ തുടരും. ഇപ്പോഴത്തെ സൈനിക നടപടിയില്‍ അമേരിക്ക പങ്കാളി അല്ലെങ്കിലും ഭാവിയില്‍ പങ്കുചേരാനുള്ള സാധ്യത തള്ളാന്‍ ആവില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണം നേരിടുമ്പോള്‍ തങ്ങള്‍ സമാധാന ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ഇറാന്‍ അറബ് രാജ്യങ്ങളെ അറിയിച്ചു. ശത്രു പിന്‍വാങ്ങുംവരെ ആക്രമണം തുടരുമെന്നും ഇറാന്‍ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends