ഷൂട്ടിങ്ങിനായി വീട്ടില്‍നിന്ന് പോയ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തറുത്ത നിലയില്‍

ഹരിയാനയില്‍ ഷൂട്ടിങ്ങിനായി വീട്ടില്‍നിന്ന് പോയ മോഡലിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. സോനിപതില്‍ തിങ്കളാഴ്ച രാവിലെയാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡല്‍ ശീതള്‍ (സിമ്മി ചൗധരി) ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
പാനിപ്പത്തില്‍ സഹോദരി നേഹയ്‌ക്കൊപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്. ജൂണ്‍ 14ന് അഹാര്‍ ജില്ലയില്‍ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതള്‍. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ സഹോദരി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha