സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലായ് 2ന് പരിഗണിക്കാന്‍ മാറ്റി

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ജൂലായ് 2ന് പരിഗണിക്കാന്‍ മാറ്റി.
കര്‍ണാടകയിലെ കമ്പനി രജിസ്ട്രാര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി. വീണ എന്നിവര്‍ സത്യവാങ്മൂലവും ഹര്‍ജിക്കാരന്‍ എതിര്‍ സത്യവാങ്മൂലവും ഫയല്‍ ചെയ്തിരുന്നു.
ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ക്കും കമ്പനിക്കും സി.എം.ആര്‍.എല്‍ പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha