മോശം കാലാവസ്ഥയെത്തുടർന്ന് വഴി തിരിച്ച് വിട്ടു; കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി ഡൽഹിയിൽ ലാൻഡ് ചെയ്തു

കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി ഡൽഹിയിൽ ലാൻഡ് ചെയ്തു. മോശം കാലാവസ്ഥയെത്തുടർന്ന് വഴി തിരിച്ച് വിട്ടതിനെ തുടർന്നായിരുന്നു വൈകി ലാൻഡ് ചെയ്തത് . ഇന്നലെ രാവിലെ 11.35ന് കൊച്ചിയിൽനിന്നു പുറപ്പെട്ട എഐ 0822 എന്ന വിമാനമായിരുന്നു മണിക്കൂറുകൾ വൈകി ലാൻഡ് ചെയ്തത്. 2.55ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം . രണ്ടുവട്ടം ഡൽഹിയിൽ ഇറങ്ങാൻ ശ്രമിച്ചു. പക്ഷേ ആ ശ്രമം വിജയിച്ചില്ല. പിന്നാലെ വിമാനം അമൃത്‍സറിൽ ലാൻഡ് ചെയ്യുകയായിരുന്നു.
ഡൽഹിയിലെ കനത്ത മഴയും കാറ്റുമാണ് വിമാനം ഇറക്കാൻ കഴിയാത്തതിന് കാരണമെന്ന് പൈലറ്റ് അറിയിച്ചു. ഒടുവിൽ വൈകിട്ട് ഏഴരയോടെയാണ് വിമാനം ഡൽഹിയിൽ പറന്നിറങ്ങിയത്. കൊച്ചിയിൽ നിന്ന് ടെയ്ക്ക് ഓഫ് ചെയ്തപ്പോൾ മുതൽ മോശം കാലാവസ്ഥയായിരുന്നു. രണ്ടുതവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചു .എന്നാൽ ആ സമയം ടർബുലൻസ് ഉണ്ടാകുകയായിരുന്നു .
ഡൽഹിയിൽ എത്തിയപ്പോൾ നല്ല മഴയുണ്ടായിരുന്ന . താഴെ റൺവേ കാണാവുന്ന തരത്തിൽ ലാൻഡിങ്ങിന് ശ്രമിച്ചു . പക്ഷേ പിന്നീട് പറന്നുപൊങ്ങി . പിന്നിൽ നിന്നും കാറ്റ് വീശി . അതുകൊണ്ട് ലാൻഡിങ് സുരക്ഷിതമായിരിക്കില്ലെന്ന് മനസിലാക്കിയ പൈലറ്റ് ലാൻഡിങ് ശ്രമിച്ചില്ല. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, രണ്ടു തവണ ലാൻഡിങ് നടന്നില്ല .
ഇതോടെ യാത്രക്കാർ ആശങ്കപ്പെട്ടു . വിദേശത്തേക്കു പോകാൻ കണക്‌ഷൻ ഫ്ലൈറ്റായി ഈ വിമാനത്തിൽ കയറിയവരുണ്ടായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി എത്തിയവറുണ്ടായിരുന്നു . ഇതോടെയാണ് അമൃത്‍സറിലേക്ക് വഴിതിരിച്ചുവിട്ടത്. അമൃത്‍സറിൽ എത്തി രണ്ടരമണിക്കൂറിനു ശേഷം വീണ്ടും ഡൽഹിയിലേക്കു പുറപ്പെട്ടു.
https://www.facebook.com/Malayalivartha