ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ചൂടി മൂന്നാംനാള്‍ പുതിയ ചാമ്പ്യന്‍ഷിപ്പിന് തുടക്കം....

ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ചൂടി മൂന്നാംനാള്‍ പുതിയ ചാമ്പ്യന്‍ഷിപ്പിന് തുടക്കം. ശ്രീലങ്ക ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയോടെയാണ് ആരംഭം.
20ന് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയോടെ ലോക ക്രിക്കറ്റ് വീണ്ടും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആവേശത്തിലാകുകയും ചെയ്യും. വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ ടീമുകളും ഈമാസം കളത്തിലുണ്ട്. പാകിസ്ഥാന്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഒക്ടോബറിലാണ് ഇറങ്ങുക.
ശ്രീലങ്കയ്ക്കെതിരെ മിന്നുന്ന തുടക്കം കുറിച്ചാണ് ബംഗ്ലാദേശിന്റെ വരവ്. ഗാലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്ണെടുത്തു. രണ്ട് മത്സരമാണ് പരമ്പരയില്‍. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ സെഞ്ചുറികളുമായി ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും (136) മുഷ്ഫിക്കര്‍ റഹീമുമാണ് (105) ക്രീസിലുള്ളത്.
45 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായശേഷമാണ് ബംഗ്ലാദേശിന്റെ തിരിച്ചുവരവ്.
https://www.facebook.com/Malayalivartha