മാഹി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി..

മാഹി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി. പള്ളൂര്‍ ചൊക്ലി സ്വദേശി പടയന്‍ വളപ്പില്‍ മുഹമ്മദ് അഷറഫ് (56) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നിലവില്‍ വിസിറ്റിങ് വിസയില്‍ കുറച്ച് നാള്‍ മുമ്പാണ് ഒമാനില്‍ എത്തിയത്.
നേരത്തെ സലാലയില്‍ ജോലി ചെയ്തിട്ടുണ്ടായിരുന്നു. ഭാര്യ: സാഹിറ. മക്കള്‍: സൈഫുദ്ദീന്‍, സിയാവുദ്ദീന്‍, അഫ്‌സല്‍, ജാസ്മിന്‍, ജസീല.
"
https://www.facebook.com/Malayalivartha
























