ധര്‍മസ്ഥല കേസില്‍ അടിമുടി ദുരൂഹത: തലയോട്ടിയില്‍ ഉണ്ടായിരുന്ന മണ്ണ് ധര്‍മസ്ഥലയിലേതല്ല

ധര്‍മസ്ഥല കേസില്‍ മുന്‍ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ആരുടേതാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. തലയോട്ടിയില്‍ ഉണ്ടായിരുന്ന മണ്ണ് ധര്‍മസ്ഥലയിലേതല്ല എന്ന് ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയിലൂടെ കണ്ടെത്തി.
ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യമാണ് ധര്‍മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്. തന്റെ മൊഴികള്‍ക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഈ തലയോട്ടി ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. എന്നാല്‍, ഇത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ധര്‍മസ്ഥല വെളിപ്പെടുത്തല്‍ സംബന്ധിച്ച ആസൂത്രണം നടന്നത് 2023ല്‍ ആണെന്ന് ചിന്നയ്യ പറയുന്നു. ഒരു സംഘം തന്നെ സമീപിക്കുകയായിരുന്നെന്നും 2 ലക്ഷം രൂപ നല്‍കിയെന്നുമാണ് ചിന്നയ്യ വെളിപ്പെടുത്തിയിരിക്കുന്നത്.
പബ്ലിസിറ്റി ആഗ്രഹിച്ചാണ് കോളിളക്കം ഉണ്ടാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക വെല്ലുവിളിയുണ്ടെന്നും പറഞ്ഞ് ഇയാളുടെ ഭാര്യ രം?ഗത്തുവന്നിരുന്നു. അതേസമയം, യൂട്യൂബര്‍ സമീറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ഇന്നലെ അഞ്ചര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സമീറിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ച് എസ്‌ഐടി പരിശോധനക്ക് അയച്ചിട്ടുണ്ട്.
ധര്‍മസ്ഥല ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കുന്നതിനെ കോണ്‍ഗ്രസ് മന്ത്രി സതീഷ് ജര്‍കിഹോളി സ്വാ?ഗതം ചെയ്തു. കര്‍ണാടകത്തിലെ ജനങ്ങളെ ദിവസങ്ങളോളം ടിവിക്കും മൊബൈലിനും മുന്നില്‍ തളച്ചിട്ടതാണ് ഈ വെളിപ്പെടുത്തലുകള്‍. ഇതിന് പിന്നില്‍ ആരാണെന്ന് പുറത്തുവരണം. അതുകൊണ്ടുതന്നെ എന്‍ഐഎ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha