കെ.എസ്.ആര്‍.ടി.സിയെ നിലനിറുത്താന്‍ പ്രതിദിനം ധനവകുപ്പ് ചെലവിടുന്നത് നാല് കോടി രൂപയാണെന്ന് മന്ത്രി

കെ.എസ്.ആര്‍.ടി.സിയെ നിലനിറുത്താനായി പ്രതിദിനം ധനവകുപ്പ് ചെലവിടുന്നത് നാല് കോടി രൂപയാണെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഗതാഗതവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ നടന്ന'ട്രാന്‍സ്‌പോ'എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിമാസ ശമ്പളവിതരണത്തിനുള്ള 80കോടിയില്‍ 50കോടിയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. കേരളത്തില്‍ ഏറ്റവും ബ്രാന്‍ഡ് വാല്യുവുള്ള സ്ഥാപനം കെ.എസ്.ആര്‍.ടി.സിയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് നല്‍കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി സി.എം.ഡി പി.എസ്.പ്രമോജ് ശങ്കര്‍,വി.കെ.പ്രശാന്ത് എം.എല്‍.എ,ധനകാര്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍,ഗതാഗത കമ്മിഷണര്‍ നാഗരാജു ചകിലം,കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.എസ്.വിജയശ്രീ,വൈ.അഹമ്മദ് കബീര്‍,എ.ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha