കൊല്ലം ആയൂരില്‍ വാഹനാപകടം... നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം

സങ്കടക്കാഴ്ചയായി... കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഓട്ടോ ഡ്രൈവര്‍ സുല്‍ഫിക്കര്‍, യാത്രക്കാരി രതി എന്നിവരാണ് മരിച്ചത്. ആയുര്‍ അകമണ്‍ ജംഗ്ഷനില്‍ വച്ച് രാവിലെ എട്ട് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കൊട്ടാരക്കര ക്ഷേത്രത്തിലേക്ക് പോയ ദമ്പതികളുമായി പോയ ഓട്ടോറിക്ഷയിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.
ആയുര്‍ ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സുല്‍ഫിക്കര്‍ സംഭവസ്ഥലത്ത് വച്ചത് തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ രതിയുടെ ഭര്‍ത്താവ് സുനില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha