ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി

പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവോ പിഴയോ...
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു. പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവോ പിഴയോ ഏര്‍പ്പെടുത്തുന്ന ബില്ലാണ് രാഷ്ട്രപതി പാസാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോകസഭയിലും രാജ്യസഭയിലും ബില്ല് പാസാക്കിയിട്ടുണ്ടായിരുന്നു.
ദി പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിലൂടെ പണം വച്ചുള്ള ചൂതാട്ടം, ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം, പരസ്യം എന്നിവ നിരോധിക്കുകയും ചെയ്യും.
ഓണ്‍ലൈന്‍ ആപ്പുകളുടെ മറവില്‍ നടക്കുന്ന ബെറ്റിംഗും മറ്റ് സാമ്പത്തിക തട്ടിപ്പുകളും തടയുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ഗെയിമിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നവരെയും പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികളെയും ബില്ല് ലക്ഷ്യമിടുന്നു. ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട് കോടി രൂപ പിഴയുമുണ്ടാകും.
" f
https://www.facebook.com/Malayalivartha