പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ അന്തരിച്ചു

പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും അധ്യാപകനുമായ തൈക്കാട് ഇലങ്കം നഗര്‍ 102 നെക്കാറില്‍ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ (93) അന്തരിച്ചു. നെടുമങ്ങാടിന് സമീപത്തെ വൃദ്ധസദനത്തിലാണ് അവസാനം കഴിഞ്ഞിരുന്നത്.
സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാനായിരുന്നു. 1932ല്‍ ആലുവ കുറ്റിപ്പുഴയില്‍ ജനനം. കേരള യൂണിവേഴ്സിറ്റി രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, അള്‍ജിയേഴ്സില്‍ യൂണി. പ്രൊഫസര്‍, യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജര്‍മ്മനിയിലെ മാക് സ്പലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, സ്വദേശി ശാസ്ത്രപുരസ്‌ക്കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജര്‍മനിയിലും ബ്രിട്ടണിലും ഉപരിപഠനം നടത്തിയ അദ്ദേഹം കേരള സര്‍വകലാശാലാ രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍, അള്‍ജിയേഴ്‌സ് സര്‍വകലാശാലയില്‍ പ്രൊഫസര്‍, എംജി സര്‍വകലാശാല യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഥമ ഡയറക്ടറും കവിയുമായ എന്‍.വി. കൃഷ്ണവാരിയര്‍ക്കൊപ്പം മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിനു നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.
ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍, ഇന്ത്യ 2020 എന്നീ പ്രശസ്ത പുസ്തകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ശാസ്ത്രപുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനു നേതൃത്വം നല്‍കിയിട്ടുണ്ട്.
ഭാര്യ കെ. ഭാരതിദേവി രണ്ടു മാസം മുന്‍പാണ് മരിച്ചത്. മക്കള്‍: പരേതയായ ഗിരിജ ദീപക്(ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക), ഡോ. രാം കെ. മോഹന്‍(എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍, അമേരിക്ക). മൃതദേഹം 25-ന് രാവിലെ 8.30-ന് തൈക്കാട്ടുള്ള വീട്ടിലെത്തിക്കും. സംസ്‌കാരം 10.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
https://www.facebook.com/Malayalivartha