ആയിരുപ്പാറ ശങ്കരന്‍ വധം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും....

ഉത്രാട ദിവസം രാത്രിയില്‍ അയിരുപ്പാറ ജംഗ്ഷണില്‍ വച്ച് സി.ഐ. റ്റി.യു പ്രവര്‍ത്തകനായ ശങ്കരന്‍ എന്ന രാജേന്ദ്രന് വെട്ടി കൊലപ്പെടുത്തിയത കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഉളിയാഴ്ത്തുറ വില്ലേജില്‍ അരുവിക്കര കോണം ചിറ്റൂര്‍ പൊയ്ക വീട്ടില്‍ രാജപ്പന്‍ മകന്‍ കുട്ടന്‍ എന്ന സുനില്‍ (48) ശിക്ഷിക്കപ്പെട്ട പ്രതി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനസ്. വിയുടെതാണ് ഉത്തരവ്.
2003 സെപ്റ്റംബര്‍ 8 നാണ് സംഭവം. ആയി രൂപാറ ജംഗ്ഷനില്‍ സ്ഥിരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ള പ്രതിയെ മരണപ്പെട്ട ശങ്കരന്‍ ഒരു വര്‍ഷം മുന്‍പ് ഉപദ്രവിച്ചതില്‍ വച്ചുള്ള വിരോധ കാരണത്താലാണ് ഉത്രാട ദിവസം രാത്രി പത്ത് മണിക്ക് ആയിരുപാറ ജംഗ്ഷണി ലുള്ള പഞ്ചായത്ത് കിണറിന് സമീപം വച്ച് പ്രതി വാള് കൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തിയത്.
ജില്ലയിലെ പോത്തന്‍കോട്, കഴക്കുട്ടം പോലീസ് സ്റ്റേഷനുകളില്‍ 17 ഓളം കേസുകളില്‍ പ്രതിയാണ് ശിക്ഷിക്കപ്പട്ട പ്രതി. ഈ കേസില്‍ നേരത്ത് ജാമ്യം എടുത്ത് ഒളിവില്‍ - പോയ പ്രതിയെ പോലീസ് 2025 നാണ് പിടി കൂടിയത്. ഇയാളുടെ കേസില്‍ രണ്ടു മുതല്‍ അഞ്ചുവരെ പ്രതികളെ നേരത്ത് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.
2025 ല്‍ പിടി കുടിയ പ്രതിയുടെ വിചാരണ കോടതി ഏപ്രില്‍ അഞ്ചിനാണ് ആരംഭിച്ചത്. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. 2005 ജൂണ്‍ ആറ് ന് കഴക്കുട്ടം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വേണി. കെ ഹാജരായി.
" f
https://www.facebook.com/Malayalivartha