മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്...

മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെയാണ് മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തിലും തലയിലുമായി വെട്ടേറ്റ ഒമ്പത് മുറിവുകളാണ് മൃതദേഹത്തിലുള്ളത്. ക്വട്ടേഷന്‍ കൊലപാതകമോ ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമോ ആകാമെന്നാണ് പൊലീസിന്റെ സംശയം. പ്രദേശത്തെ കഞ്ചാവ് കച്ചവടക്കാരും രാജാപാണ്ടിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തില്‍ എസ്റ്റേറ്റ് ജീവനക്കാര്‍ അടക്കം മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികളിലേക്ക് നയിക്കുന്ന സൂചനകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചനകള്‍. സംഭവത്തില്‍ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 16 അംഗ പൊലീസ് സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാജാപാണ്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. "
കുകയും ചെയ്തു.
https://www.facebook.com/Malayalivartha