തെലങ്കാനയില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍...

തെലങ്കാനയില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായി ശ്രമിക്കുന്നതിനിടയിലാണ് മഹേന്ദര്‍ റെഡ്ഡി പിടിയിലാകുന്നത്.
കാമറെഡ്ഡിഗുഡ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി സ്വാതിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ബാലാജി ഹില്‍സിലാണ് സംഭവം.
കൊലപ്പെടുത്തിയതിനു ശേഷം യുവതിയുടെ ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി സമീപത്തെ മുസി നദിയില്‍ ഉപേക്ഷിച്ചു. ഇരുവരുടെതും പ്രണയവിവാഹമായിരുന്നു. കൊലപാതകത്തിനുശേഷം ഇയാള്‍ സഹോദരിയെ വിളിച്ച് ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചു. സംശയം തോന്നിയ സഹോദരി ബന്ധുവിനെ വിവരമറിയിക്കുകയും, തുടര്‍ന്ന് ഇയാള്‍ എത്തി മഹേന്ദറിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ എത്തിയതിനുശേഷവും മഹേന്ദര്‍ ഭാര്യയെ കാണാനില്ലന്ന വിവരം അറിയിച്ചു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. 2024ല്‍ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha