കണ്ണൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ച സംഭവത്തിന് കാരണം യുവതിയുടെ അശ്രദ്ധ

കക്കാട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാന്‍ ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെപി ഹൗസില്‍ കെ പി റഷീദ (65) മരിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. സ്‌കൂട്ടര്‍ ഓടിച്ച ബന്ധുവായ റാഹിലയെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറില്‍ എതിരെ നിന്നുവന്ന ബസിടിക്കുകയായിരുന്നു. റോഡിന്റെ വശത്തു നിന്നും സ്‌കൂട്ടര്‍, ബസ് വരുന്നത് ശ്രദ്ധിക്കാതെ റോഡ് കുറുകെ കടക്കുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ കാണാം. റഷീദയെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha