എസ്‌ജിഇപിസി ഔട്ട്‌സ്റ്റാൻഡിംഗ് എക്‌സ്‌പോർട്ട് പെർഫോമൻസ് അവാർഡ് ഫൺസ്‌കൂൾ ഇന്ത്യയ്ക്ക്...

ഇന്ത്യയിലെ ഏറ്റവും വലിയ കളിപ്പാട്ട നിർമ്മാതാക്കളായ ഫൺസ്‌കൂൾ ഇന്ത്യ ലിമിറ്റഡ്, 2024-25 സാമ്പത്തിക വർഷത്തെ സ്‌പോർട്‌സ് ഗുഡ്‌സ് & ടോയ്‌സ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിൻ്റെ (എസ്‌ജിഇപിസി) പ്ലാറ്റിനം അവാർഡ് നേടി. ന്യൂഡൽഹിയിൽ നടന്ന എക്‌സ്‌പോർട്ട് അവാർഡ് ചടങ്ങിൽ, യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ സാന്നിധ്യത്തിൽ, ഫൺസ്‌കൂൾ ഇന്ത്യ ലിമിറ്റഡ് സിഇഒ കെ എ ഷബീർ അവാർഡ് ഏറ്റുവാങ്ങി.
അവാർഡ് ഏറ്റുവാങ്ങിയ ശേഷം കെ എ ഷബീർ പറഞ്ഞു, "എസ്‌ജിഇപിസി സംഘടിപ്പിച്ച ഏറ്റവും ഉയർന്ന കയറ്റുമതി അവാർഡ് ബഹുമാനപ്പെട്ട യുവജനകാര്യ-കായിക മന്ത്രിയിൽ നിന്ന് സ്വീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. കളിപ്പാട്ടങ്ങളിലും ഗെയിമുകളിലും ഇന്ത്യയുടെ ലോകോത്തര നിർമ്മാണ കഴിവുകൾ ആഗോള വേദിയിൽ പ്രദർശിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഗുണനിലവാരം, നവീകരണം, പ്രവർത്തന മികവ് എന്നിവയോടുള്ള ഞങ്ങളുടെ ടീമിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരം.''
"കളിപ്പാട്ട നിർമ്മാണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഈ യാത്രയിൽ അർത്ഥവത്തായ സംഭാവന നൽകുന്നത് തുടരും, " ഷബീർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha